ഇന്ത്യന്‍ സമുദ്രമത്സ്യങ്ങള്ക്ക് സര്ട്ടിഫിക്കേഷന്: പാനല്‍ ചര്‍ച്ച ഇന്ന്
കൊച്ചി: ഇന്ത്യയിലെ സമുദ്രമത്സ്യങ്ങളുടെ കയറ്റുമതി മൂല്യം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, മത്സ്യവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തി മറൈന്‍ സ്റ്റിവാര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ (എംഎസ്സി) ഇക്കോലാബല് സര്ട്ടിഫിക്കേഷന് നേടുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്.ഐ) പാനല്‍ ചര്‍ച്ച നടക്കും.
ലണ്ടന്‍ ആസ്ഥാനമായ എംഎസ്സി സര്‍ട്ടിഫിക്കേഷനുള്ള മത്സ്യവിഭവങ്ങള്ക്കാണ് രാജ്യാന്തര വിപണിയില്‍ സ്വീകാര്യതയുള്ളത്. ഇത് ലഭ്യമാക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് പാനല്‍ ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. മത്സ്യവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മത്സ്യസമ്പത്ത് മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ചയില്‍ വികസിപ്പിക്കും.
സര്ട്ടിഫിക്കേഷന് നേടുന്നതിന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനുും പാനല്‍ ചര്‍ച്ച ഊന്നല്‍ നല്‍കും.
വിപണന മൂല്യമുള്ള മത്സ്യങ്ങള്‍ക്ക് പ്രത്യേകമായി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ വികസിപ്പിക്കും. സി.എം.എഫ്.ആര്.ഐ, എം.എസ്.സി, വേള്‍ഡ് വൈല്‍ഡ് ലൈഫ്ഇന്ത്യ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."