HOME
DETAILS

സഊദിയില്‍ വഹാബിസം ഇല്ല; ഇസ്‌ലാം മാത്രം- സഊദി കിരീടാവകാശി

  
backup
April 05 2018 | 05:04 AM

gulf-05-03-18-gulfnews

റിയാദ്: സഊദിയില്‍ വഹാബിസം എന്നൊന്നുള്ളത് ഇല്ലെന്നും വിശ്വാസികളില്‍ പലരും മദ്ഹബുകളില്‍ ഏതിലെങ്കിലും ഒന്നില്‍ പിന്തുടരുന്നവരുമാണെന്നു സഊദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പറഞ്ഞു. അമേരിക്കയില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെ 'ദ അറ്റ്‌ലാന്റിക് ' മാസികക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.

1979 നു മുമ്പുള്ള സഊദിയുടെ മുഴുവന്‍ വരുമാനങ്ങളും ബ്രദര്‍ഹുഡിനോട് ആശയതലത്തില്‍ സാമ്യമുള്ള വഹാബിസം പ്രചരിപ്പിക്കുന്നതിനല്ലേ ഉപയോഗപ്പെടുത്തിയതെന്നായിരുന്നു ലേഖകന്‍ ജെഫ്രി ഗോഡ് ബെര്‍ഗിന്റെ ചോദ്യം. എന്നാല്‍ വഹാബിസം എന്ന സംജ്ഞയെ കുറിച്ചറിയില്ലെന്നും താങ്കള്‍ വ്യക്തമാക്കുമോയെന്നമായിരുന്നു കിരീടവകാശിയുടെ മറു ചോദ്യം. തുടര്‍ന്ന് 18 ാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് സ്ഥാപിച്ച, തീവ്രസ്വഭാവമുള്ള ഭീകര പ്രസ്ഥാനമാണെന്ന് വഹാബിസം എന്നായിരുന്നു ലേഖകന്‍ മറുപടി നല്‍കി.

അതിന് മറുപടിയായാണ് വഹാബിസം എന്നുള്ളത് കൃത്യമായി വ്യഖ്യാനിക്കാന്‍ കഴിയില്ലെന്നും സഊദിയില്‍ വഹാബിസം എന്നൊന്ന് ഇല്ലെന്നും തങ്ങളാരും ഇങ്ങനെ വിശ്വസിക്കുന്നില്ലെന്നും കിരീടവകാശി വിശദീകരണം നല്‍കിയത്.

 സഊദിയില്‍ സുന്നി , ശീഈ എന്നീ രണ്ടു വിഭാഗം മുസ്‌ലിംകളുണ്ട്. ഹംബലി, ഹനഫി, ശാഫിഈ, മാലികി എന്നീ നാലു കര്‍മ്മശാസ്ത്ര ചിന്താധാരകളുമുണ്ട്. ചില വിഷയങ്ങളില്‍ ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാറ്റിലും നന്മയുണ്ട്. കിരീടവകാശി വ്യക്തമാക്കി.

 ചിലയാളുകള്‍ വഹാബിസത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതേ കുറിച്ച് അറിയില്ലെന്നും മറ്റൊരു ഭാഗത്ത് ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ കുടുംബമാണ് ഇന്ന് ആലുശൈഖ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ രാജ്യത്തുണ്ട്. സഊദി മന്ത്രിസഭയിലും ഉന്നത സ്ഥാനങ്ങളിലും ഇന്ന് ശീഈ വിശ്വാസികളെ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

       ഇറാന്‍, ബ്രദര്‍ ഹുഡ്, ഭീകര സംഘടനകള്‍  തിന്മയുടെ ത്രയങ്ങളാണെന്ന് പറയുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഇസ്‌ലാമിക രാജ്യം ബലപ്രയോഗത്തിലൂടെ സൃഷ്ടിക്കുകയാണ് ഈ മൂന്നു കക്ഷികളുടെയും വാദങ്ങളുടെ അടിസ്ഥാന തത്വമെന്നും ഇത് ഇസ് ലാമിക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കാനാണ് ദൈവീക കല്‍പന. അമുസ്‌ലിം രാജ്യങ്ങളിലെ അവിശ്വാസികള്‍ക്ക്  സത്യം മനസ്സിലാക്കാന്‍ അവസരം ഒരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലും മുസ്‌ലിംകള്‍ക്ക്  മത പ്രബോധനത്തിന് സ്വാതന്ത്യമുണ്ടെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ഒരു ചോദ്യത്തിന്റെ വിശദീകരണത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  2 months ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago