നികുതി പിരിവിലും പദ്ധതി നിര്‍വഹണത്തിലും കോട്ടപ്പടി പഞ്ചായത്ത് ഒന്നാമത്
കോതമംഗലം: നികുതി പിരിവിലും പദ്ധതി നിര്‍വ്വഹണത്തിലും നൂറ് ശതമാനം പൂര്‍ത്തിയ്ക്കരിക്കുകയും 2018-19 വാര്‍ഷിക പദ്ധതി സമര്‍പ്പണവും നടത്തി 20 പഞ്ചായത്തുകളുടെ അശമന്നൂര്‍ ഗ്രൂപ്പില്‍ കോട്ടപ്പടി പഞ്ചായത്ത് ഒന്നാമതെത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോയ് എബ്രഹാം പറഞ്ഞു. നികുതിയായി 56,81,175 രൂപ മുഴുവനായും പിരിച്ചെടുത്താണ് ഈ നേട്ടം കൈവരിച്ചത്. റിലയന്‍സ് മൊബൈല്‍ ടവര്‍ അടക്കമുളളവയുടെ നികുതി പിരിച്ചെടുക്കാനായി.
ഫെബ്രുവരിയില്‍ 50 ശതമാനം നികുതിയാണ് ലഭിച്ചത്. 45 ദിവസം കൊണ്ടാണ് ബാക്കി തുക സമാഹരിച്ചത്. പദ്ധതി നിര്‍വ്വഹണത്തിനായി അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിച്ചു. മുന്‍ വര്‍ഷം 67 ശതമാനം ചെലവഴിച്ച സ്ഥാനത്താണ് ഈ വര്‍ഷം 100 ശതമാനം ചെലവഴിച്ചത്. കുടിവെളളമെത്താത്ത പ്രദേശത്ത് 11 ലക്ഷം രൂപ മുടക്കി പൈപ്പ് ലൈന്‍ നീട്ടുകയും എല്ലാ കുളങ്ങളും ജലാശയങ്ങളും ശുചീകരിക്കുകയും ചെയ്ത് കുടിവെളള പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമായി.
2018 19 വാര്‍ഷിക പദ്ധതി മാര്‍ച്ച് 31ന് തന്നെ അംഗീകാരത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പൊതു വിഭാഗത്തിന് 2,37,91,000 രൂപ സര്‍ക്കാര്‍ അനുവദിച്ചതില്‍ ലൈഫ് പാര്‍പ്പിട പദ്ധതിക്കായി 36,65,800 രൂപ നീക്കിവച്ചു. തരിശു നിലം പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കി. ജന സൗഹൃദ പഞ്ചായത്താക്കി മാറ്റുതിനായി റിക്കാര്‍ഡ് റൂം, ഫ്രണ്ട് ഓഫീസില്‍ ടെലിവിഷന്‍ അടക്കമുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തു നടപടി പൂര്‍ത്തിയായി. മുഴുവന്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി നല്‍കി. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും ഉറപ്പു വരുത്തി.
കുട്ടികള്‍ക്ക് ലാപ്‌ടോപ്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വീട് വൈദ്യുതീകരണം, വീട് മെയ്ന്റനന്‍സ്, ആട് വളര്‍ത്തല്‍ തുടങ്ങി ഒട്ടേറെ പദ്ദതികള്‍ നടപ്പിലാക്കി. വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുതിന് ചേലാട് പോളിടെക്‌നിക്കുമായി ചേര്‍ന്ന് തയ്യല്‍, ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍ നടപ്പിലാക്കി.തരിശ് നിലം കൃഷി യോഗ്യമാക്കുതിനു വേണ്ടി നിരവധി പ്രോത്സാഹനങ്ങളും സാമ്പത്തിക സഹായങ്ങളും ചെയ്തു. വിഷ രഹിത പച്ചക്കറിയുടെ കാര്യത്തിലും അതോടൊപ്പം ഇഞ്ചി, മഞ്ഞള്‍, വാഴ എന്നീ കൃഷികളും പ്രോത്സാഹിപ്പിക്കുതിനു വേണ്ടി വളവും ധനസഹായവും നല്‍കി വരുന്നു.
10000 കോഴിക്കുഞ്ഞുങ്ങളെ സൗജന്യ നിരക്കില്‍ വിതരണം ചെയ്തു. പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുതിന് പശുക്കളെ വാങ്ങുതിന് ധനസഹായം നല്‍കിയതായും പ്രസിഡന്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടറി ശ്രീകല, വൈസ് പ്രസിഡന്റ് ധന്യ അനില്‍കുമാര്‍,അതിഥി ദേവി, എം.കെ.വേണു, അജിത വിത്സണ്‍, ലിസി ജോസ്, ഷൈ മാേള്‍, ഷാന്റി എല്‍ദോസ്, തുടങ്ങിയവര്‍ സംബന്ധിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."