HOME
DETAILS

ലൈഫ് പദ്ധതി: ജില്ലയില്‍ മികച്ച നേട്ടം

  
backup
April 05 2018 | 05:04 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

 

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തില്‍ ജില്ല മികച്ച നേട്ടം കൈവരിച്ചു. ജില്ലയില്‍ പൂര്‍ത്തീകരിക്കാനുണ്ടായ 1081 വീടുകളില്‍ 882 വീടുകളും പൂര്‍ത്തീകരിച്ചു. 82 ശതമാനം വീടുകളും പൂര്‍ത്തീകരിച്ച് ജില്ല ഒന്നാമതായി. സംസ്ഥാനത്ത് ശരാശരി 43 ശതമാനം വീടുകളാണ് പൂര്‍ത്തിയാക്കിയത്.
ബാക്കിയുളള 199 വീടുകള്‍ ഏപ്രില്‍ 30 നകം തന്നെ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്ന് ലൈഫ് മിഷന്‍ ജില്ലാകര്‍മസമിതി അദ്ധ്യക്ഷനായ ജില്ലാകലക്ടര്‍ മുഹമ്മദ് വൈ. സഫിറുളള അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ ആകെ 553 വീടുകള്‍ പൂര്‍ത്തികരിച്ചു. 647 വീടുകളായിരുന്നു ആകെ പൂര്‍ത്തിയാക്കാനുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത് ബ്ലോക്ക് പഞ്ചായത്തുകളാണെന്ന് ലൈഫ് മിഷന്‍ കണ്‍വീനറും ജില്ലയുടെ പ്രൊജക്ട് ഡയറക്ടറുമായ കെ.ജി തിലകന്‍ പറഞ്ഞു. ബ്ലോക്കു പഞ്ചായത്തുകള്‍ 256 വീടുകളില്‍ 233 എണ്ണം പൂര്‍ത്തീകരിച്ചപ്പോള്‍ ഗ്രാമപഞ്ചായത്തുകള്‍ 205 എണ്ണം പൂര്‍ത്തീകരിച്ചു. 235 വീടുകളായിരുന്നു ഗ്രാമപഞ്ചായത്തുകള്‍ ലക്ഷ്യം വച്ചത്. മുനിസിപ്പാലിറ്റികള്‍ 68ഉം കോര്‍പറേഷന്‍ 48ഉം പൂര്‍ത്തീകരിച്ചു.
ഇവ യഥാക്രമം 89ഉം 67ഉം വീടുകളാണ് പൂര്‍ത്തിയാക്കാനുദ്ദേശിച്ചത്.പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ 211 വീടുകളും പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ 94ഉം ഫിഷറീസ് വകുപ്പിന്റെ കീഴില്‍ 23ഉം മൈനോറിറ്റി വെല്‍ഫെയറിനു കീഴില്‍ ഒരു വീടും പൂര്‍ത്തീകരിച്ചു.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്തൊരുമിച്ച പ്രവര്‍ത്തനഫലമായിട്ടാണ് നേട്ടം കൈവരിക്കാനായതെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago