മത- ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിക്കണം: ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം
തൊടുപുഴ: മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച് മുന്നോട്ട് നീങ്ങിയാല്‍ മാത്രമേ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയുകയുള്ളുവെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം പറഞ്ഞു.
തൊടുപുഴ കാരിക്കോട് ദാഇയേ മില്ലത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് സനദ്ദാനവും വാര്‍ഷിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഇന്ന് നടമാടുന്ന അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ ഭാവിതലമുറയെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ടെന്നും ഇക്കാരണത്താല്‍ മത വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കോളജ് ചെയര്‍മാന്‍ മുഹമ്മദ് സക്കീര്‍ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം.എ. കരീം സ്വാഗതമാശംസിച്ചു. എം.എന്‍. സലീം ആമുഖ പ്രസംഗം നടത്തി. എം.എ. സബൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം വലിയ ഖാസി കെ.എം. മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി ചേലക്കുളം സനദ്ദാന പ്രഭാഷണം നടത്തി. മൗലാനാ അബ്ദുല്‍ റഹീം ഹസ്‌റത്ത് തമിഴ്‌നാട് ഹാഫിളീങ്ങള്‍ക്ക് സനദും പാരിതോഷികവും വിതരണം ചെയ്തു. പുലരുന്ന പ്രവാചക പ്രവചനങ്ങള്‍ എന്ന വിഷയത്തില്‍ ഇ.പി. അബൂബക്കര്‍ മൗലവി പ്രഭാഷണം നടത്തി. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ എ.എം. ഹാരിദ്, കാഞ്ഞാര്‍ ഹുസൈന്‍ മൗലാനാ , ഹാഫിസ് പി.പി. മുഹമ്മദ് ഇസഹാഖ് മൗലവി , കടക്കല്‍ അബ്ദുല്‍ റഷീദ് മൗലവി, പി.എ. സൈദുമുഹമ്മദ് മൗലവി, ഹാഫിസ് ഷാജഹാന്‍ മൗലവി, കെ.എം.എ ഷുക്കൂര്‍, അഡ്വ. ഹനീഫ റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എം അന്‍സാര്‍ മുണ്ടക്കല്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."