തൊടുപുഴയിലെ വിവിധ റോഡുകളുടെ നിര്‍മ്മാണത്തിന് 6.9 കോടി അനുവദിച്ചു
തൊടുപുഴ : നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 6.90 കോടി രൂപ അനുവദിച്ചതായി പി.ജെ.ജോസഫ് എം.എല്‍.എ. അറിയിച്ചു. തട്ടക്കുഴ - ചെപ്പുകുളം റോഡ് (2.10 കോടി), ചാലയ്ക്കമുക്ക് - കൊടുവേലി - നെയ്യശ്ശേരി റോഡ് (1.5 കോടി), കരിങ്കുന്നം - പുറപ്പുഴ റോഡ് (1.20 കോടി), മുട്ടം - കരിങ്കുന്നം റോഡ് (വിച്ചാട്ടു കവല - കരിങ്കുന്നം) - (1.10 കോടി), കരിങ്കുന്നം - നെടിയകാട് - പാറക്കടവ് റോഡ് - (1 കോടി) രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുള്ള സാങ്കേതിക അനുമതിയും ടെണ്ടര്‍ നടപടികളും ത്വരിതഗതിയിലാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
കാരിക്കോട് - അഞ്ചിരി - ആനക്കയം - കാഞ്ഞാര്‍ റോഡും, തെക്കുംഭാഗം - ഇഞ്ചിയാനി - അഞ്ചിരി റോഡും കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് നടപടി കൈക്കൊണ്ടിട്ടുണ്ട്. 45 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കിഫ്ബി ബോര്‍ഡില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനുള്ള അനുമതി ഉടന്‍ ലഭ്യമാകും.
എന്നാല്‍ ആനക്കയത്തുള്ള പാലം വീതികൂട്ടുന്നത് ഉള്‍പ്പെടെയുള്ള പണികളും വീതി കുറവുള്ള ഭാഗങ്ങളില്‍ വീതി എടുക്കുന്നതിനും ആവശ്യമായി വന്നതിനാലാണ് ഈ പദ്ധതി കിഫ്ബിയെ ഏല്‍പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പി.ജെ.ജോസഫ് എംഎല്‍എ ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു നടപടികള്‍ ആരംഭിച്ചിരുന്നു. ഇതെത്തുടര്‍ന്നു പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരുമായും വകുപ്പുമന്ത്രിയുമായും ബന്ധപ്പെട്ടാണു പദ്ധതി കിഫ്ബിയെ ഏല്‍പിക്കാന്‍ തീരുമാനിച്ചത്. കാരിക്കോട് അഞ്ചിരി ആനക്കയം കാഞ്ഞാര്‍ റോഡ് 15 കിലോമീറ്ററും തെക്കുംഭാഗം ഇഞ്ചിയാനി റോഡ് അഞ്ച് കിലോമീറ്ററുമാണുള്ളത്. രണ്ടണ്ടു റോഡുകളും ആധുനിക രീതിയില്‍ ടാറിങ് നടത്തുന്നതോടെ കാരിക്കോട് ഭാഗത്തു നിന്നു മലങ്കര, മുട്ടം, കാഞ്ഞാര്‍, ഇടുക്കി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഇതുവഴി വേഗത്തില്‍ കടന്നുപോകാന്‍ സാധിക്കും.
കൂടാതെ തെക്കുംഭാഗത്തുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള ടീമുകള്‍ക്കും കാണികള്‍ക്കുമെല്ലാം റോഡ് ആധുനിക രീതിയിലാക്കുന്നതു ഗുണകരമാകും. ഈ റോഡ് നല്ല രീതിയില്‍ ടാറിങ് നടത്തണമെന്നതു നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. നിലവില്‍ കാരിക്കോട്, കീരികോട്, അട്ടക്കുളം, കമ്പനിപ്പടി ഭാഗങ്ങളിലാണു റോഡിനു വീതി കുറവുള്ളത്. ഇവിടെ പല ഭാഗത്തും നാലു മീറ്റര്‍ പോലും വീതിയില്ലാത്ത സ്ഥിതിയാണ്.
കുറഞ്ഞത് അഞ്ചു മീറ്റര്‍ വീതിയില്‍ ടാറിങ് നടത്താനാണു നേരത്തേ തീരുമാനിച്ചിരുന്നത്. ഏതാനും റോഡുകളുടെ പുനരുദ്ധാരണത്തിന് നടപടി കൈക്കൊണ്ടണ്ടിട്ടുണ്ടെണ്ടന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."