മയക്കുമരുന്നിന് അടിമകളായ യുവാക്കള്‍ അച്ഛനെയും മകനെയും മര്‍ദിച്ചു
ആലുവ: കഞ്ചാവ് ലഹരി തലക്ക് പിടിച്ച യുവാക്കള്‍ ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛനെയും എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ മകനെയും ക്രിക്കറ്റ് ബാറ്റിനടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
തോട്ടക്കാട്ടുകര മണപ്പുറം റോഡില്‍ മാരാമുറ്റത്ത് ശശിധരന് (51), മകന് കുന്നുകര എം.ഇ.എസ് എന്‍ജിനിയറിങ് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി കൈലാസ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിയോടെ വടക്കേ മണപ്പുറത്താണ് സംഭവം.
കൈലാസ് സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കഞ്ചാവ് ലഹരിയിലായിരുന്ന ഒന്‍പതോളം പേരെത്തി കളി തടസപ്പെടുത്തടുകയും കൈലാസില്‍ നിന്നു ബാറ്റ് ആവശ്യപ്പെടുകയും ചെയ്തു. ബാറ്റ് നല്‍കാതിരുന്ന കൊലാസില് നിന്നും അത് പിടിച്ചുവാങ്ങി വലതു ചെവിയില്‍ അടിക്കുകയായിരുന്നു.
മറ്റ് കുട്ടികള്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇതിനിടെ സംഭവം അറിഞ്ഞെത്തിയ കൈലാസിന്റെ പിതാവിനെയും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു .പ്രതികള്‍ ഒളിവിലാണെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ പറഞ്ഞു.
നട്ടെല്ല് ഭാഗത്താണ് ശശിധരന് അടിയേറ്റത്. കൈലാസിന്റെ ചെവിക്കല്ലിന് സാരമായ പരുക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."