HOME
DETAILS

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടിനായി ബി.ജെ.പി മണിപൊളിടിക്‌സ് പ്രയോഗിക്കുന്നതായി സി.പി.എം

  
backup
April 05 2018 | 07:04 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86-8

 

 

ചെങ്ങന്നൂര്‍: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിയുടെ എക്‌സ് സര്‍വീസ്‌മെന്‍ സെല്ലിന്റെ കോ-കണ്‍വീനറായ ക്യാപ്റ്റന്‍ കെ.എ പിള്ളയുടെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ ചിഹ്നം പതിച്ച കാര്‍ഡുമായി വോട്ടര്‍മാരെ സ്വാധീനിക്കാനായി പണം വിതരണം ചെയ്ത സംഭവത്തില്‍ അസ്വഭാവികതയില്ലെന്ന ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ള നിലപാട് പണം വിതരണം ചെയ്ത് വോട്ട് ശേഖരിക്കുന്ന മണിപൊളിടിക്‌സ് ചെങ്ങന്നൂരില്‍ പ്രയോഗിക്കുമെന്ന് സമ്മതിക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍.
തനിക്ക് വേണ്ടി പ്രചരണത്തിനായി പലരും വരുമെന്നാണ് ബി.ജെ.പി സ്ഥാനാര്‍ഥി പറയുന്നത്. മാത്രമല്ല, കുട്ടികള്‍ക്ക് പണം നല്‍കിയെന്നത് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയാലേ നിയമപ്രശ്‌നമുള്ളൂ എന്ന് വിശദീകരിക്കുന്ന ശ്രീധരന്‍ പിള്ളയും ബി.ജെ.പിയും കുട്ടികളിലൂടെ രക്ഷിതാക്കളായ വോട്ടര്‍മാരെ പണംനല്‍കി സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്.
ത്രിപുരയില്‍ അധികാരം പിടിച്ചെടുക്കാനായി നടപ്പിലാക്കിയ മണിപവര്‍ പൊളിടിക്‌സ് ചെങ്ങന്നൂരില്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി മുന്നണി, ചെങ്ങന്നൂരിലെ വോട്ടര്‍മാരുടെ രാഷ്ട്രീയ പ്രബുദ്ധതയെ അപമാനിക്കുകയാണ്.
ബി.ജെ.പിക്കാര്‍ വച്ചുനീട്ടുന്ന ചില്ലികാശിന് മുന്നില്‍ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം പണയംവക്കുവരല്ല ചെങ്ങന്നൂരിലെ ജനങ്ങളെന്ന് മനസിലാക്കാത്ത ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ള ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയത്തെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. ജനാധിപത്യത്തിന് പകരം പണാധിപത്യത്തെ പുണരുന്ന ബി.ജെ.പിയുടെ രാഷ്ട്രീയം അപക്വവും വെല്ലുവിളി നിറഞ്ഞതുമാണ്. ചെങ്ങന്നൂരിലെ വോട്ടര്‍മാരടക്കമുള്ള ബഹുജനങ്ങള്‍ അത് മനസിലാക്കിക്കൊണ്ട് പണം വിതരണത്തിനായി വീടുകളിലേക്കെത്തുന്ന ബി.ജെ.പി പ്രവര്‍ത്തകരേയും വക്താക്കളേയും ബഹിഷ്‌കരിക്കാന്‍ തയാറാവണം. വെറും പണക്കൊതിയന്‍മാരായി ജനങ്ങളെ അടയാളപ്പെടുത്തി അപമാനിച്ചുകൊണ്ട് വോട്ടഭ്യര്‍ഥിക്കുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പ് എല്ലാ വോട്ടര്‍മാരും തിരിച്ചറിയണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

 

വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടത്തുന്നു: യു.ഡി.എഫ്

 

ചെങ്ങന്നൂര്‍: സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടത്തി ഡി. വിജയകുമാറിന്റെ വിജയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി യു.ഡി.എഫ് ആരോപിച്ചു. മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ വ്യാജ റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുകയാണ്.
ഇതിനായി വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള ബ്ലാങ്കായിട്ടുള്ള ലെറ്റര്‍പാഡുകള്‍ വന്‍തോതില്‍ സ്വരൂപിച്ച് വാടക വീടുകളിലും പാര്‍ട്ടിക്കാരുടേയും വീടുകളില്‍ താമസിക്കുന്നതായി വ്യാജമായി രേഖയുണ്ടാക്കി വോട്ടര്‍ പട്ടികയില്‍ വനിതകള്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ചേര്‍ക്കുകയാണെന്ന് ഡി.സിസി പ്രസിഡന്റ് അഡ്വ. എം. ലിജു തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എ.ബി കുര്യാക്കോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇത്തരത്തിലുള്ള കൃത്രിമ മാര്‍ഗത്തിലൂടെ സി.പി.എം സ്ഥാനാര്‍ഥിയ്ക്ക് ഇവിടെവിജയിക്കുവാനുള്ള വഴിയൊരുക്കുകയാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ എല്ലാവിധ രേഖകളും ഉള്ള 20,000 സമ്മതിദായകരുടെ പേരുകള്‍ ആരും തന്നെ അപേക്ഷ കൊടുക്കാതെ തന്നെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
നീക്കം ചെയ്തവരുടെ പട്ടികയാവശ്യപ്പെട്ടിട്ടും ലഭിച്ചിട്ടില്ല. കൂടാതെ ഓരോ ബൂത്തുകളിലേയും അഞ്ചു മുതല്‍ 10 വരെ കുടുംബങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മാറ്റുകയാണ്. ബി.എല്‍.ഒമാര്‍ മുഖേന നല്‍കിയ പുതിയ അപേക്ഷകളില്‍ തീരുമാനമെടുക്കാതെ സി.പി.എം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവ ഉപേക്ഷിച്ചിരിക്കുകയാണ്.
വ്യാജ പരാതികള്‍ കൊടുത്തതിനു ശേഷം, പരിശോധനക്ക് നോട്ടിസ് നല്‍കി എത്തിച്ചേര്‍ന്നില്ലെന്ന കാരണത്താല്‍, അന്വേഷണം പോലും നടത്താതെ ബുധനൂര്‍ പഞ്ചായത്തിലെ 60ല്‍ പരം വോട്ടര്‍മാരെ നീക്കം ചെയ്തു. ഇതിനെതിരെ ആര്‍.ഡി.ഒയ്ക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വിഷയം കൊണ്ടുവന്നു.
പരിഹാരം ഉണ്ടായില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യങ്ങളില്‍ ബി.ജെ.പിക്കാകട്ടെ യാതൊരു വിധ പരാതികളും ഇല്ല. ഇവിടെ ഇടതു പക്ഷത്തിന്റെ ബി ടീമായിട്ടാണ് എന്‍.ഡി.എ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago