കോടതിയുമായി ഏറ്റുമുട്ടലിനില്ല: മന്ത്രി ശൈലജ
കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി കെ.കെ ശൈലജ.
എന്നാല്‍ നിയമപരമായി എന്തെങ്കിലും സാധ്യതകളുണ്ടെങ്കില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടത് വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ്. കുട്ടികളുടെ ഭാവി കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ബാങ്ക് ലോണെടുത്താണ് പല കുട്ടികളും പഠനം നടത്തിയത്.
ഈ പ്രശ്നത്തിന്റെ പേരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ ചര്‍ച്ചതന്നെ മറ്റൊരു രീതിയിലാകുമായിരുന്നു. മാധ്യമങ്ങളുള്‍പ്പെടെ എല്ലാവരും സര്‍ക്കാരിനെ കുറ്റപ്പെടുത്തിയേനെയെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ കോളജ് മാനേജ്മെന്റുകള്‍ സര്‍ക്കാരിനെ വഞ്ചിക്കുകയാണ് ചെയ്തത്.
കുട്ടികളെ വലിയൊരു അപകടത്തില്‍നിന്നു രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."