സര്‍ക്കാരിനെതിരേ എ.ഐ.വൈ.എഫ്
കണ്ണൂര്‍: ഉന്നതവിദ്യാഭ്യാസ രംഗം വാണിജ്യവല്‍ക്കരിക്കുന്നതിനെതിരായ സമരത്തില്‍ വെടിയേറ്റു മരിച്ച ധീരരക്തസാക്ഷികളുടെ ചരിത്രം ഓര്‍മപ്പെടുത്തിക്കൊണ്ട് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായി ബില്‍ കൊണ്ടുവന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്.
ലക്ഷങ്ങള്‍ കോഴ കൊടുത്ത് ക്രമരഹിതമായി നേടിയ വിദ്യാര്‍ഥി പ്രവേശനം സാധൂകരിക്കാനുള്ള ബില്ലാണ് നിയമസഭ പാസാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കൂത്തുപറമ്പിലെ അഞ്ച് രക്തസാക്ഷികളുടെയും 91ല്‍ തിരുവനന്തപുരം കുടപ്പനക്കുന്നില്‍ പൊലിസ് വെടിയേറ്റ് മരിച്ച എ.ഐ.എസ്.എഫ് നേതാവ് ജയപ്രകാശിന്റെയും ഓര്‍മകളും ഫീസടക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ മരണം വരിച്ച രജനി എസ്. ആനന്ദിന്റെയും ഫാസിലയുടെയും നിലവിളികളും ഇപ്പോഴും കേരളത്തിലെ സമരബോധമുള്ള മനുഷ്യരുടെ കാതുകളില്‍ അലയടിക്കുന്നുണ്ടെന്ന് ഓര്‍മപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാരിനെതിരേ മഹേഷിന്റെ പരിഹാസം.
പ്രവേശന മേല്‍നോട്ട സമിതിയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കേരള ഹൈക്കോടതിയും നിയമവിരുദ്ധമെന്ന് കണ്ടെത്തിയ വിഷയത്തില്‍ ഇത്തരമൊരു ബില്ല് കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്നും പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."