പ്രതിപക്ഷത്തിനെതിരേ എം.എസ്.എഫും
കോഴിക്കോട്: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ മാനദണ്ഡം മറികടന്ന് പ്രവേശനം നല്‍കിയതിനെ വിദ്യാര്‍ഥികളുടെ പേരില്‍ സാധൂകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് എം.എസ്.എഫ്. ഏതു തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയാലും വിദ്യാര്‍ഥികളുടെ അവകാശത്തിന്റെ പേരില്‍ നിയമ പരിരക്ഷ ലഭിക്കുമെന്ന തെറ്റായ സന്ദേശം ഈ ബില്‍ നല്‍കുമെന്നതിനാല്‍ ഇത്തരത്തിലുള്ള അജന്‍ഡകള്‍ തിരിച്ചറിയാന്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സാധിക്കണം. സുപ്രിംകോടതി ഹരജി പരിഗണിക്കുന്നതിന് തൊട്ടു മുന്‍പ് ബില്‍ അവതരിപ്പിച്ചതിനു സര്‍ക്കാരിന് ഈ വിഷയത്തിലുള്ള അമിത താല്‍പര്യമാണ് തെളിയിക്കുന്നത്. മാനേജ്‌മെന്റുമായി നടത്തുന്ന ഈ കൂട്ടുകച്ചവടം അന്വേഷണ വിധേയമാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ജന. സെക്രട്ടറി എം.പി നവാസും ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സിനെതിരേ സുപ്രിംകോടതിയുടെ വിധി അനീതിക്ക് കൂട്ട് നിന്നവര്‍ക്കുള്ള താക്കീതാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."