പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ച് കെ.എസ്.യു
കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി സര്‍ക്കാരിനും പ്രതിപക്ഷത്തിനുമേറ്റ തിരിച്ചടിയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്.
സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തിയ സര്‍ക്കാരും അതിന് കൂട്ട്നിന്ന പ്രതിപക്ഷവും പൊതു സമൂഹത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്.
സര്‍ക്കാരിന്റെ നടപടിയെ പിന്തുണക്കുന്ന പ്രതിപക്ഷത്തിന്റെ നടപടിയെ പിന്തുണക്കാന്‍ കെ.എസ്.യുവിനാവില്ല. പ്രതിപക്ഷത്തിന്റെ തീരുമാനം തെറ്റാണ്. പ്രതിപക്ഷത്തിനൊപ്പമല്ല വിദ്യാര്ഥിപക്ഷത്താണ് കെ.എസ്.യു നിലകൊള്ളുന്നത്. പ്രസ്തുത വിഷയം സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റിന് രേഖാമൂലം പരാതി നല്‍കുമെന്നും അഭിജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
180 കുട്ടികളെ പെരുവഴിയിലാക്കാതെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. അല്ലാത്തപക്ഷം കെ.എസ്.യു ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."