ലുലാ ഡിസില്‍വയെ ജയിലിലടയ്ക്കും
ബ്രസീലിയ: അഴിമതിക്കേസില്‍ പ്രതിയായ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുലാ ഡിസില്‍വയെ ജയിലിലടയ്ക്കാന്‍ ഉത്തരവ്. തന്നെ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 72 കാരനായ മുന്‍ പ്രസിഡന്റ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് സുപ്രിംകോടതി തള്ളിയതോടെയാണ് ഡിസില്‍വ ക്ക് 12 വര്‍ഷം ജയില്‍ സാധ്യത തെളിഞ്ഞത്.ബ്രസീലിന്റെ ആദ്യ തൊഴിലാളി വര്‍ഗ പ്രസിഡന്റാണ് ഡിസില്‍വ. 2003 മുതല്‍ 2011 വരെ ബ്രസീലിന്റെ പ്രസിഡന്റായിരുന്നു ഡിസില്‍വ.
ഓപ്പറേഷന് കാര്‍ വാഷ് എന്നു പേരിട്ട രാജ്യത്തെ എണ്ണക്കമ്പനിയായ പെട്രോബ്രാസുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തെ തുടര്‍ന്ന് 2011 ല്‍ ഡിസില്‍വക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇറങ്ങേണ്ടി വന്നിരുന്നു. പെട്രോബ്രാസിന്റെ വളരെ ആദായകരമായ കരാര്‍ നേടാനായി കമ്പനികളും ബിസിനസുകാരും കോഴ നല്‍കിയെന്നതാണ് കേസ്.ഇപ്രകാരം ലഭിച്ച കോഴപ്പണം ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി അതിന്റെ പ്രചാരണാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."