ട്രോളിങ് നിരോധനം: വിഴിഞ്ഞത്ത് കൂടുതല്‍ പൊലിസെത്തി
വിഴിഞ്ഞം: ട്രോളിങ് നിരോധന കാലത്ത് സുരക്ഷയൊരുക്കാന്‍ വിഴിഞ്ഞത്ത് കൂടുതല്‍ പൊലിസെത്തി.
ഇവരെ വിന്യസിക്കാന്‍ ഇടം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അധികൃതര്‍. 15നു തുടങ്ങുന്ന ട്രോളിങ് നിരോധന സമയത്ത് വിഴിഞ്ഞത്തെ ക്രമസമാധാന പാലനത്തിനായി കെ.എ.പി ബറ്റാലിയനില്‍ നിന്നുള്ള അറുപതോളം പൊലിസുകാരാണ് കഴിഞ്ഞ ദിവസം എത്തിയത്.
രണ്ടു ദിവസത്തിനുള്ളില്‍ ഇവരെ പ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കേണ്ടതുണ്ട്. സേനാ വിന്യാസം നടത്തുന്ന സ്ഥലങ്ങളില്‍ വൈദ്യുതി, വെള്ളം ഉള്‍പ്പെടെയുള്ളവ ഒരുക്കേണ്ടതുണ്ട്. ഇനിയുള്ള രണ്ടാഴ്ച കൊണ്ട് ഇവ എത്ര മാത്രം പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ അധികൃതര്‍ക്കും ആശങ്കയുണ്ട്. നിലവില്‍ തീരദേശ പൊലിസ് സ്റ്റേഷനിലെ ഡോമിട്രിയിലാണ് പൊലിസുകാരുടെ താമസം. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ പൊലിസുകാരെത്തുമ്പോള്‍ സ്ഥലപരിമിതി പ്രശ്‌നമാകാന്‍ ഇടയുണ്ട്. ചോര്‍ന്നൊലിക്കുന്ന പിക്കറ്റ് പോസ്റ്റുകളില്‍ ജോലി നോക്കേണ്ടിവന്ന മുന്‍ കാലഅനുഭവം ഇനിയുമുണ്ടാകുമോയെന്ന ആശങ്കയിലാണ് പൊലിസുകാര്‍.
ട്രോളിങ് നിരോധനകാലം വിഴിഞ്ഞത്ത് സീസണ്‍ കാലമായതിനാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും നിരവധി മത്സ്യത്തൊഴിലാളികള്‍ അവരുടെ മത്സ്യബന്ധ ഉപകരണങ്ങളുമായി വിഴിഞ്ഞത്ത് എത്തുന്നത്. ഈ സാഹചര്യത്തില്‍ ക്രമസമാധാനം പാലിക്കാന്‍ പൊലിസുകാരുടെ സേവനം വിഴിഞ്ഞത്ത് പ്രധാനമാണ്. ഇതിനായാണ് കൂടുതല്‍ പൊലിസുകാരെ ഈ സീസണില്‍ എത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."