HOME
DETAILS
MAL
അരുണ്‍ ജെയ്റ്റ്ലിക്ക് വൃക്ക രോഗം
backup
April 05 2018 | 20:04 PM
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് വൃക്ക രോഗം. അടിയന്തരമായി അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നാണ് വിവരം. അടുത്ത ആഴ്ച ലണ്ടന്‍ സന്ദര്‍ശനത്തിന് പോകാനിരിക്കെയാണ് അദ്ദേഹം അസുഖ ബാധിതനായത്. ലണ്ടനില്‍ നടക്കുന്ന വാര്‍ഷിക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ അണുബാധയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജന സമ്പര്‍ക്കം ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അദ്ദേഹം ഓഫിസില്‍ എത്തുന്നില്ലെന്നുംഅദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."