എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് വാഫി, വഫിയ്യ കോച്ചിംഗ് ക്ലാസ്സ്
തൊടുപുഴ : എസ്.എസ്.എല്‍.സി കഴിഞ്ഞ ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും സമസ്തയുടെ കീഴില്‍ വ്യവസ്ഥാപിതമായി നടത്തപ്പെടുന്ന വാഫി, വഫിയ്യ കോഴ്‌സിന്റെ പ്രവേശന പരീക്ഷ മെയ് ആദ്യവാരത്തില്‍ നടക്കുമ്പോള്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഫി, വഫിയ്യ കോച്ചിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.
ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായിട്ടാണ് കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തപ്പെടുന്നത്. 10 ന് രാവിലെ 11 ന് വണ്ണപ്പുറം നൂറുല്‍ ഇസ്ലാം മദ്‌റസയില്‍ വച്ച് കോച്ചിംഗ് ക്ലാസ്സ് നടക്കും. 11 ന് ഉച്ചക്ക് 2 മണിക്ക് നാസ്വിറുല്‍ ഇസ്ലാം മദ്‌റസ പട്ടയംകവലയിലും 12 ന് അടിമാലിയിലും കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തപ്പെടും. മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന കോച്ചിംഗ് ക്ലാസ്സുകള്‍ക്ക് ഷിഹാബുദ്ധീന്‍ വാഫി, ഷാനവാസ് വാഫി, സഹല്‍ കുന്നം, ജില്ലയില്‍ നിന്ന് വാഫി, വഫിയ്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും നേതൃത്വം നല്‍കും. മതപഠനത്തോടൊപ്പം ഭൗതീക പഠനവും സാധ്യമാകുന്ന കേരളത്തിനകത്ത് 81 കോളജുകളിലായി നടത്തപ്പെടുന്ന കോഴ്‌സാണ് വാഫി, വഫിയ്യ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895381219, 9747374379 നമ്പരില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."