HOME
DETAILS

അനാവശ്യ വിവാദം ഉയര്‍ത്തിയാല്‍ സ്റ്റേഡിയം മാറ്റും: മന്ത്രി എം.എം മണി

  
backup
April 06 2018 | 02:04 AM

%e0%b4%85%e0%b4%a8%e0%b4%be%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

നെടുങ്കണ്ടം: ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനുള്ള സ്ഥലം ഏറ്റെടുപ്പ് ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി എം എം മണി. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയാല്‍ സ്‌റ്റേഡിയം മറ്റ് സ്ഥലത്തേയ്ക്ക് മാറ്റുന്നത് ആലോചിയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ഉടുമ്പന്‍ചോല താലൂക്കിന്റെ ആസ്ഥാനവും പ്രധാന പട്ടണവുമെന്ന നിലയിലാണ് ജില്ലയില്‍ അനുവദിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയം നെടുങ്കണ്ടത്ത് നിശ്ചയിച്ചത്. പഞ്ചായത്തിനോട് ആവശ്യപ്പെട്ടതനുസരിച്ച് അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തുകയായിരുന്നു. കായിക വകുപ്പിലെ വിദഗ്ദ്ധര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പച്ചടിയില്‍ കണ്ടെത്തിയ സ്ഥലമാണ് ഏറ്റവും അനുയോജ്യം എന്ന് വിലയിരുത്തുകയുമായിരുന്നു. സ്‌റ്റേഡിയം നിര്‍മ്മിക്കേണ്ട വിദഗ്ദ്ധര്‍ ചൂണ്ടി കാട്ടിയ സ്ഥലം വേണ്ടന്ന് വെയ്ക്കാന്‍ എങ്ങനെയാണ് സാധിയ്ക്കുക.
അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുകയാണ് നിലവില്‍ ചെയ്യുന്നത്. മറ്റ് മേഖലകളില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവിലുള്ള സ്‌റ്റേഡിയവും പുതിയ സ്‌റ്റേഡിയവും കായിക താരങ്ങള്‍ക്ക് ഗുണകരമാകുമെന്നതിനാലാണ് നെടുങ്കണ്ടത്ത് അനുവദിച്ചതെന്നും സ്ഥലം സംബന്ധിച്ച വിവാദങ്ങള്‍ മുന്‍പോട്ട് പോയാല്‍ മറ്റ് മാര്‍ഗം ആലോചിയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 20 നകം പച്ചടിയിലെ സ്ഥലം സംബന്ധിച്ച തീരുമാനം സ്വീകരിയ്ക്കണമെന്ന് ആവശ്യപെട്ട് മന്ത്രിയുടെ ഓഫീസ് നെടുങ്കണ്ടം പഞ്ചായത്തിന് കത്ത് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago