സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ചു ജില്ലയില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. മെയ് ഒന്നു മുതല്‍ 31വരെയാണ് പരിപാടികള്‍ നടക്കുക.
മെയ് മൂന്നു മുതല്‍ 13വരെ എം.എസ്.പി ഗ്രൗണ്ടില്‍ പ്രദര്‍ശനവും വില്പനയും സെമിനാറും സാംസ്കാരിക പരിപാടികളും ഉള്‍ക്കൊള്ളുന്ന മേള സംഘടിപ്പിക്കും. മണ്ഡലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. മെയ് രണ്ടിനു ജില്ലയിലെ എല്ലാ കുട്ടികള്‍ക്കുമുള്ള പാഠപുസ്തകങ്ങളും എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോമുകളും വിതരണം ചെയ്യും.
നാല്പതു ലക്ഷം കുട്ടികള്‍ക്കു മുഖ്യമന്ത്രി അയയ്ക്കുന്ന കത്തും നല്‍കും. ഹരിതകേരളത്തിന്റെ സന്ദേശം നല്കുന്ന വൃക്ഷത്തൈകളുടെ വിത്തും വിതരണം ചെയ്യും. ജില്ലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിനു മന്ത്രി ഡോ. കെ.ടി ജലീല്‍ നേതൃത്വം നല്കി. മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ നടത്തിപ്പിനു ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."