വരള്‍ച്ചാ മുന്നൊരുക്കം: കുടിവെള്ള പദ്ധതികളുടെ ജോലി ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
മലപ്പുറം: വരള്‍ച്ച നേരിടാനാവശ്യമായ പദ്ധതികള്‍ പഞ്ചായത്തുകള്‍ ആസൂത്രണം ചെയ്യാനും കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ തീര്‍ക്കാനും നിര്‍ദേശം. സമഗ്ര പദ്ധതികള്‍ക്കായി 15 ലക്ഷം രൂപവരെ ചെലവഴിക്കാന്‍ അനുമതി നല്‍കിയതായി ഇന്നലെ മലപ്പുറത്തു ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
തുക കാര്യക്ഷമമായി ഉപയോഗിക്കാനും പദ്ധതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു. പല പഞ്ചായത്തുകളിലും കുടിവെള്ളം എത്തുന്നില്ലെന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെ പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം. കരാറുകാര്‍ സമരത്തിലായതിനാലാണ് അറ്റക്കുറ്റപ്പണി തീര്‍ക്കാന്‍ കഴിയാതിരുന്നതെന്നും മൂന്നു ദിവസത്തിനകം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സമയങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടിവെള്ളമെത്തിക്കാനും വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനും ജനപ്രതിനിധികള്‍ തയാറാക്കിനല്‍കുന്ന പദ്ധതികളില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
എം.എല്‍.എമാരായ ടി.വി ഇബ്‌റാഹിം, വി. അബ്ദുര്‍റഹ്മാന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, എ.ഡി.എം വി. രാമചന്ദ്രന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."