മലബാര്‍ ദേവസ്വം ബോര്‍ഡ് കൊണ്ട് പ്രത്യേക പ്രയോജനമില്ല: എ. പ്രദീപ്കുമാര്‍
കോഴിക്കോട്: ദേവസ്വം ബോര്‍ഡുകള്‍ക്ക് അധികാരമുണ്ടാകണമെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് കൊണ്ട് പ്രത്യേക പ്രയോജനമില്ലാത്ത അവസ്ഥയാണെന്നും എ. പ്രദീപ്കുമാര്‍ എം.എല്‍.എ.
മലബാര്‍ ദേവസ്വം നിയമ പരിഷ്കാരം ഭേദഗതി ചെയ്യുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം കമ്മിഷണര്‍ പറയുന്നത് കേള്‍ക്കുന്നതിനായുള്ള ബോര്‍ഡായി മലബാര്‍ ദേവസ്വം ബോര്‍ഡ് മാറിയിരിക്കുകയാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ സമഗ്രമായ ദേവസ്വം നിയമം നടപ്പിലാക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതിനായി ട്രേഡ് യൂനിയനുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി അനില്‍കുമാര്‍ അധ്യക്ഷനായി. വി. മധുസൂദനന്, പത്മനാഭന് മാസ്റ്റര്‍, വി. മുരളീധരന്, ബാലഗോപാലന്, രാമകൃഷ്ണന്, എ. വേണുഗോപാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."