കൂടുതല്‍ അന്വേഷണങ്ങള്‍ വേണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: വിവാഹ വിഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് കുടുതല്‍ അന്വേഷണങ്ങള്‍ നടത്തി ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങളെ നിയമത്തിന് മുന്നില്‍ കൊïുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി.
ഒ.പി അഷ്റഫ് കുറ്റിക്കടവ്, ഖാസിം നിസാമി പേരാമ്പ്ര, ഫൈസല്‍ ഫൈസി മടവൂര്‍, നൂറുദ്ദീന്‍ ഫൈസി മുïുപാറ, ജലീല്‍ ദാരിമി, മിദ്ലാജ് അലി താമരശ്ശേരി, ഹിള്ര്‍ റഹ്മാനി എടച്ചേരി, ത്വാഹ യമാനി മാറാട്, അലി അക്ബര്‍ മുക്കം, ജഅ്ഫര്‍ ദാരിമി ഇരുന്നിലാട്, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, അബ്ദുസ്സലാം മുക്കോണം, ജാബിര്‍ കൈതപ്പൊയില്‍, ശൈജല്‍ അഹമ്മദ് കുറ്റ്യാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."