അങ്കണവാടി ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: പ്രതിഷേധം ശക്തം
ചാത്തന്നൂര്‍: അങ്കണവാടി ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസും ബി.ജെ.പിയും പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുളള പ്രതിഷേധ സമരങ്ങള്‍ നടത്തിവരികയാണ്.
ഒരു മുന്‍ പഞ്ചായത്തംഗത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇയാളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ചാത്തന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ജിഷമാരില്ലാത്ത കേരളം സൃഷ്ടിക്കും എന്നു പറഞ്ഞു സംസ്ഥാനത്തൊട്ടാകെ വോട്ട് ചോദിച്ച പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയതിന്റെ തണലില്‍ ജോലിസ്ഥലത്തു പോലും സഹോദരിമാരെ മാനഭംഗപ്പടുത്താന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് അവര്‍ പറഞ്ഞു.
പരാതിക്കാരി സ്റ്റേഷനിലെത്തി മൊഴി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാന്‍ തയാറാകാതെ പ്രതിയെ രക്ഷിക്കാനുളള ശ്രമമാണു പൊലിസ് നടത്തിവരുന്നതെന്നും ആരോപണമുണ്ട.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."