ആര്.ടി ഓഫിസ്: ഉദ്യോഗസ്ഥര്‍ പരപ്പയിലെ കെട്ടിടം സന്ദര്‍ശിച്ചു
പരപ്പ: പുതുതായി വെള്ളരിക്കുണ്ട് താലൂക്കിനു കീഴില്‍ അനുവദിച്ച ആര്.ടി ഓഫിസ് പരപ്പയില്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പരപ്പയിലെ താല്‍ക്കാലിക കെട്ടിടവും ടെസ്റ്റിങ് ഗ്രൗണ്ടിനായി പുലിയംകുളത്തെ സര്‍ക്കാര്‍ സ്ഥലവും സന്ദര്‍ശിച്ചു.
ജോ.ആര്.ടി.ഒ കെ. ഭരതന്, എ.എം.വി പത്മരാജന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കെട്ടിടവും സ്ഥലവും ആര്.ടി ഓഫിസിനും ടെസ്റ്റിങ് ഗ്രൗണ്ടിനും അനുയോജ്യമാണെന്ന് സംഘം വിലയിരുത്തി.
അടുത്ത ദിവസം തന്നെ ഇവര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറും. പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല, വൈസ് പ്രസിഡന്റ് വി. ബാലകൃഷ്ണന്, മെമ്പര്‍ പി. ചന്ദ്രന്, കോടോംബേളൂര്‍ പഞ്ചായത്തംഗം കെ. ഭൂപേഷ് തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ആര്.ടി ഓഫിസ് പരപ്പയില്‍ സ്ഥാപിക്കണമെന്ന് എല്‍.ഡി.എഫ് നേരത്തേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."