HOME
DETAILS
MAL
ഒരു വ്യാപാരിയെയും ഒഴിപ്പിക്കാന്‍ അനുവദിക്കില്ല: ശ്രീമതി എം.പി
backup
April 06 2018 | 06:04 AM
കണ്ണൂര്‍: നിലവിലുള്ള ഒരു കച്ചവടക്കാരനെ പോലും ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നും രാഷ്ട്രീയകക്ഷി ഭേദമന്യേ ഒറ്റക്കെട്ടായി കുത്തിയിരിപ്പ് സമരം നടത്തുമെന്നും പി.കെ ശ്രീമതി എം.പി. 30 വര്‍ഷത്തിലേറെ കച്ചവടം നടത്തുന്നവരുടെ ജീവിതമാര്‍ഗം ഇല്ലാതാക്കാനുള്ള നടപടി അംഗീകരിക്കാനാവില്ല. സാമ്പത്തിക ലാഭത്തിനു വേണ്ടി എന്തുമാകാം എന്നതിനെ അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. ബോര്‍ഡ് യോഗത്തിലെ അജന്‍ഡയെക്കുറിച്ച് എം.പി എന്ന നിലയില്‍ തന്നെയോ മന്ത്രിയെന്ന നിലയില്‍ രാമചന്ദ്രന് കടന്നപ്പള്ളിയെയോ അറിയിച്ചിട്ടില്ല. തങ്ങളെ അറിയിക്കാതെ ബോര്‍ഡ് യോഗം ചേര്‍ന്ന് അജന്‍ഡ നിശ്ചയിച്ച് കാസ്റ്റിങ് വോട്ടിലൂടെ സൈനിക അധികൃതര്‍ തങ്ങളുടെ നിലപാട് നടപ്പാക്കാനാണ് ശ്രമിച്ചതെന്നും എം.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."