നീണ്ട കാത്തിരിപ്പിന് വിട: കരിമ്പുഴ പുഴയില്‍ തടയണ യാഥാര്‍ഥ്യമാവുന്നു
ശ്രീകൃഷ്ണപുരം: നീണ്ട കാത്തിരിപ്പിന് ശേഷം കരിമ്പുഴ പുഴയില്‍ തടയണ യാഥാര്‍ഥ്യമാവുന്നു. പാലക്കാട് ജില്ലയില്‍ ജല സമൃദ്ധമായ പുഴകളില്‍ ഒന്നാണ് കരിമ്പുഴ പുഴ. ഈ പുഴയിലെ ജലസമ്പത്ത് കൃഷിക്കാര്‍ ജലസേചനത്തിനും കേരളാ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിനും ഉപയോഗപ്പെടുത്തി വരുന്നു. ഈ പുഴയില്‍ വലമ്പിലിമംഗലത്തുള്ള മുണ്ടോര്‍ശ്ശി കടവില്‍ നിന്നാണ് ശ്രീകൃഷ്ണപുരം ശുദ്ധജല വിതരണ പദ്ധതിക്കാവശ്യമായ വെള്ളമെടുക്കുന്നത്.
ഈ പദ്ധതി ഉപയോഗപ്പെടുത്തിയാണ് ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, വെള്ളിനേഴി ഗ്രാമപഞ്ചായത്തുകളിലെ ആയിരകണക്കിന് വീടുകള്‍ക്ക് വാട്ടര്‍ കണക്ഷന്‍ വഴി കുടിവെള്ളം നല്‍കി പോരുന്നത്. ഈ പദ്ധതിയുടെ ഭാഗമായുള്ള ജലസംഭരണ കിണറുകളില്‍ സുലഭമായി വെള്ളം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് തടയണ നിര്‍മിക്കണമെന്ന് ദീര്‍ഘകാലമായി ആവശ്യമുയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഇതിനു വേണ്ടി തിരുവനന്തപുരം ആര്‍.ഇ.സി മുഖേന 12 ലക്ഷം രൂപ ചെലവില്‍ പ്രാഥമിക സര്‍വേയും മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ കേരള സര്‍ക്കാര്‍ 10 കോടി രൂപ തടയണക്കായി മാറ്റി വച്ചിരിക്കുന്നു. ഈ തുക ഉപയോഗപ്പെടുത്തിയുള്ള തടയണ നിര്‍മാണം മുണ്ടോര്‍ശ്ശിക്കടവില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഔദ്യോഗിക സ്ഥലം സന്ദര്‍ശനം നടന്നു.
പി. ഉണ്ണി എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ഷാജു ശങ്കര്‍, ജ്യോതി വാസന്‍, പി.എം. നാരായണന്‍, കെ. ശാന്തകുമാരി, വി.സി. ഉണ്ണികൃഷ്ണന്‍, വി.സി. വിനോജ്, സേതുമാധവന്‍, ഇ. ബാബു, വി.എം. ഗോപാലകൃഷ്ണന്‍, ദേവരാജന്‍ സംഘത്തിലുണ്ടായിരുന്നു. തടയണ നിര്‍മാണം കോസ് വേ മോഡലില്‍ ആയിരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."