ഉദ്ഘാടനം കാത്ത് കേണല്‍ നിരഞ്ജന് സ്മാരക ഐ.ടി.ഐ കെട്ടിടം
മണ്ണാര്‍ക്കാട്: കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടും ക്ലാസുകള്‍ പുതിയ കെട്ടിടത്തില്‍ തുടങ്ങാനാവാതെ ഐ.ടി.ഐ കെട്ടിടം. രാജ്യത്തിന് വേണ്ടണ്ടി ജീവന് ബലിയര്‍പ്പിച്ച ലഫ്.കേണല്‍ ഇ.കെ നിരഞ്ജന് സ്മാരക ഐ.ടി.ഐ കെട്ടിടമാണ് എളമ്പുലാശ്ശേരിയില്‍ ഉദ്ഘാടകനെ കാത്ത് കഴിയുന്നത്.
2015 സെപ്റ്റംബറിലാണ് എളമ്പുലാശ്ശേരിയിലെ സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ നിലവിലുളള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി രണ്ട് ട്രേഡുകളിലായി ഐ.ടി.ഐ തുടങ്ങിയത്.
2016 ജനുവരിയില്‍ രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ജവാന് ഇ.കെ നിരഞ്ജന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ലഫ്.കേണല്‍ നിരഞ്ജന് സ്മാരക ഐ.ടി.ഐ എന്ന് നാമകരണം ചെയ്ത ഐ.ടി.ഐയാണിത്.
ഐ.ടി.ഐക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ ഭൂമി അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ അധീനതയിലുളള ഭൂമി കൊമാറി. സ്ഥലം എം.എല്‍.എ എം. ഹംസ തന്റെ ആസ്തി വികസന ഫണ്ടണ്ടില്‍ നിന്നും ഒരു കോടി രൂപ കെട്ടിടത്തിന് അനുവദിക്കുകയും ചെയ്തിരുന്നു.
നിശ്ചിത സമയത്തിനകം കെട്ടിട നിര്‍മാണവും, വൈദ്യുതിയും, ജലസൗകര്യവുമുള്പ്പെടെ അടിസ്ഥാന സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ ലഭ്യമാക്കിയിട്ടുണ്ടണ്ട്. ഇങ്ങനെ ഐ.ടി.ഐക്ക് ക്ലാസുകള്‍ നടത്താന്‍ എല്ലാവിധ സൗകര്യങ്ങളുണ്ടായിട്ടും എല്‍.പി സ്കൂളില്‍ തന്നെ പ്രവര്‍ത്തിക്കുന്നത് പ്രതിഷേധത്തിന് കാരണണായിട്ടുണ്ടണ്ട്.
പ്രായോഗിക പരിശീലനത്തിനുളള വര്‍ക്ക്ഷോപ്പ്, ലാബ് സൗകര്യങ്ങള്‍ നിലവിലെ സ്ഥല പരിമിതി മൂലം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്നില്ല. കൂടാതെ ജോലി സാധ്യതയുളള പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിനും അധികൃതര്‍ തയ്യാറാവാത്തതിലും പ്രതിഷേധമുയര്ന്നിട്ടുണ്ടണ്ട്. ഇതിനോടകം രണ്ടണ്ട് ബാച്ച് വിദ്യാര്‍ഥികള്‍ കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഭൂമി സംബന്ധമായി വകുപ്പുകള്‍ തമ്മിലുളള വടംവലിയാണ് കെട്ടിട സമര്‍പ്പണം നീളാന്‍ കാരണമായി പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."