സമരത്തിനിടെ ഗ്രാമപഞ്ചായത്തംഗം ആത്മാഹൂതിക്കു ശ്രമിച്ചു
കൊല്ലം: കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു നടന്ന സമരത്തിനിടെ ഗ്രാമപഞ്ചായത്തംഗം
ശരീരത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ആത്മഹൂതിക്കു ശമിച്ചു.
സമരക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം അപകടം ഒഴിവായി. പന്മന പഞ്ചായത്തിലെ കുറ്റിവട്ടം 23-ാം വാര്‍ഡിലെ അംഗം ആര്.എസ്.പിയിലെ അനില്‍ ഭരതനാണെന്നു ആത്മാഹൂതിക്കു ശ്രമിച്ചത്.
പന്മന പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ഇന്നലെ രാവിലെ 11.30 നായിരുന്നു സംഭവം. കുറ്റിവട്ടം വാര്‍ഡിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു സ്ത്രീകളും കുട്ടികളുമടക്കം നൂറോളംപേര്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ രാവിലെ പത്തിനു പഞ്ചായത്താഫിസില്‍ ജാഥയായെത്തി പിക്കറ്റിങ് ആരംഭിച്ചു. പതിനൊന്നരയായിട്ടും സമരക്കാരെ ചര്‍ച്ചയ്ക്കുപോലും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചു പഞ്ചായത്തംഗം ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് അനില്‍ ഭരതനെ കരുനാഗപ്പള്ളി ഗവ. താലൂക്ക് ആശുപത്രിയിലേക്കുമാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."