കനിവ് ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി
കൊല്ലം: കെ.എം.വൈ.എഫിന്റെ കീഴില്‍ ജില്ലയില്‍ നടക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിപൂലീകരിക്കുന്നതിനും വേണ്ടി കനിവ് ജീവകാരുണ്യപദ്ധതിക്ക് കെ.എം.വൈ.എഫ് ജില്ലാ പ്രവര്‍ത്തന ക്യാംപ് രൂപം നല്‍കി.
പദ്ധതിയുടെ കീഴില്‍ നിര്‍ധനരായ യുവതികളുടെ വിവാഹം, രോഗികള്‍ക്കുളള ചികിത്സാധനസഹായം, വിദ്യാര്‍ഥികള്‍ക്കുളള പഠനസഹായം എന്നിവ നല്‍കും. കൂടാതെ ഓരോ യൂനിറ്റും ആസ്ഥാനമാക്കിയുളള കനിവ് കേന്ദ്രങ്ങളിലൂടെ സൗജന്യ പി.എസ്.സി പരിശീലനം, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ എന്നിവ സംഘടിപ്പിക്കും. മൂന്നു സെഷനുകളിലായി നടന്ന ജില്ലാ പ്രവര്‍ത്തക ക്യാംപില്‍ ജില്ലാ പ്രസിഡന്റ് നാഷിദ് ബാഖവി കണ്ണനല്ലൂര്‍ അധ്യക്ഷനായി. സമ്മേളനം ദക്ഷിണ കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. ഉമര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഡി.കെ.ഐ.എം.വി ബോര്‍ഡ് ചീഫ് മൂഫത്തിഷ് സിദ്ധിഖ് ബാഖവി മൂവാറ്റുപുഴ മുഖ്യപ്രഭാഷണം നടത്തി. ക്യാംപിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആത്മസംസ്‌കരണ ക്ലാസിനും പ്രാര്‍ഥനയ്ക്കും ദക്ഷിണകേരള ജം ഇയ്യത്തുല്‍ ഉലമ കൊല്ലം താലൂക്ക് പ്രസിഡന്റ് വൈ. എം. ഹനീഫ മൗലവി നേതൃത്വം നല്‍കി.
കാരാളി ഇ.കെ. സുലൈമാന്‍ ദാരിമി, നാസറുദ്ദീന്‍ സാര്‍ തേവലക്കര, അഡ്വ. കാര്യയറ നസീര്‍, യൂസുഫുല്‍ ഹാദി, റാഷിദ് പേഴുംമൂട്, സാജിദ് മൗലവി കരുനാഗപ്പളളി, വടക്കുംതല ഷാജഹാന്‍ മന്നാനി, താഹാ അബ്രാരി മുതിരപറമ്പ്, ഷിബു ഖാന്‍ ആലുംമൂട്, അക്ബര്‍ഷാ മൈലാപ്പൂര് തുടങ്ങിയവര്‍ പങ്കെടുത്തു. ഖുറേഷി പോരുവഴി സ്വാഗതവും കെ.ആര്‍. ഷാഹുല്‍ ഹമീദ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. കനിവ് പദ്ധതിയുമായി ബന്ധപ്പെടേണ്ട നമ്പര്‍- 9947973786, 9495431832, 9037569080.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."