HOME
DETAILS

ചോരയില്‍ മുങ്ങുന്ന ജനകീയ സമരങ്ങള്‍

  
backup
April 06 2018 | 19:04 PM

chorayil-mungunna-janagiya-samarangal

എന്തൊക്കെ വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നാലും ജനകീയ സമരങ്ങളെ അടിച്ചൊതുക്കി സ്വന്തം വികസന അജണ്ടയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന്് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് മലപ്പുറം എ.ആര്‍ നഗര്‍ വലിയപറമ്പില്‍ ഇന്നലെ നടന്ന നരനായാട്ട്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പൊതുജനങ്ങളുടെ പ്രതിഷേധത്തിനു നേരെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി ആളുകള്‍ക്കു പരുക്കേറ്റിട്ടുണ്ട്. ലാത്തിക്കു പുറമെ സമരക്കാര്‍ക്കു നേരെ പൊലിസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിക്കുകയുമുണ്ടായി. വീടുകളില്‍ കയറിപ്പോലും പൊലിസ് ആളുകളെ മര്‍ദിച്ചതായി പരാതി ഉയരുന്നുണ്ട്. പൊലിസ് അതിക്രമത്തിനെതിരേ ശക്തമായ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് സര്‍വേ നടപടികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

ദേശീയപാത വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജനങ്ങളുടെ പ്രതിഷേധത്തെ വികസനവിരുദ്ധതയെന്ന ലളിത വ്യാഖ്യാനത്തിലൂടെ ലഘൂകരിച്ച് അവഗണിക്കുകയാണ് സര്‍ക്കാര്‍. ദേശീയപാത വികസിപ്പിക്കുന്നതിനെ ജനങ്ങള്‍ എതിര്‍ക്കുന്നില്ലെന്നു വ്യക്തമാണ്. അത് കടന്നുപോകുന്ന വഴിയും ഏറ്റെടുക്കുന്ന സ്ഥലവുമൊക്കെയായി ബന്ധപ്പെട്ടാണ് പ്രതിഷേധം നിലവിലുള്ളത്. ഇക്കാര്യമൊക്കെ മലപ്പുറം ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അതെല്ലാം അവഗണിച്ച് മുന്‍ നിശ്ചയത്തില്‍ നിന്ന് പിന്മാറുകയില്ലെന്ന വാശിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് കാര്യങ്ങള്‍ ഇവ്വിധം വഷളാകുന്നത്.


മറ്റു പലയിടങ്ങളിലുമെന്ന പോലെ അലൈന്‍മെന്റുമായി ബന്ധപ്പെട്ടു തന്നെയാണ് എ.ആര്‍ നഗറിലെയും തര്‍ക്കം. നേരത്തെ നിശ്ചയിച്ച അലൈന്‍മെന്റ് മാറ്റി മറ്റൊരിടത്തുകൂടി പാത പണിയാന്‍ സര്‍വേ നടപടികള്‍ ആരംഭിച്ചതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. ഈ വഴി തന്നെ പാത പണിയണമെന്ന് അധികൃതരുടെ വാശിയെ തുടര്‍ന്നാണ് ജനങ്ങള്‍ റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികളിലേക്കു നീങ്ങിയത്. മറ്റിടങ്ങളില്‍ നേരത്തെ തീരുമാനിച്ച അലൈന്‍മെന്റില്‍ ജനങ്ങളുടെ സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മാറ്റം വരുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു ഭരണകൂടം വഴങ്ങാത്തതാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നത്.

 

അലൈന്‍മെന്റ് സംബന്ധിച്ച ഭരണകൂടത്തിന്റെ കടുംപിടിത്തത്തിനു പിന്നില്‍ വെറും രാഷ്ട്രീയ വാശിയല്ല, കൃത്യമായ സാമ്പത്തിക താല്‍പര്യങ്ങള്‍ തന്നെയാണുള്ളതെന്നത് ഇപ്പോള്‍ മാലോകര്‍ക്കിടയില്‍ ഏറെക്കുറെ പരസ്യമായിക്കഴിഞ്ഞ രഹസ്യമാണ്. ഒരു വികസന പദ്ധതിയുടെ ആലോചന തുടങ്ങുമ്പോള്‍ തന്നെ ഭരണം നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷികളുമായും അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ ഭരണകൂടത്തെ സ്വാധീനിക്കാന്‍ ത്രാണിയുള്ള രാഷ്ട്രീയ കേന്ദ്രങ്ങളുമായും അടുപ്പമുള്ള പണച്ചാക്കുകളും റിയല്‍ എസ്റ്റേറ്റ് ലോബിയുമൊക്കെ പദ്ധതിയുടെ ഗുണം ലഭിക്കുന്ന പ്രദേശങ്ങളില്‍ ഭൂമി വാങ്ങിയിടും. പദ്ധതി പൂര്‍ത്തിയായാല്‍ ഭൂവിലയിലുണ്ടാകുന്ന കുതിച്ചുകയറ്റം വഴി ലഭിക്കുന്ന കനത്ത ലാഭം ലക്ഷ്യംവച്ചാണിത് ചെയ്യുന്നത്. ഈ ലാഭത്തിന്റെ ഗണ്യമായൊരു പങ്ക് ബന്ധപ്പെട്ട പാര്‍ട്ടികളിലേക്കും അതിന്റെ നേതാക്കളിലേക്കുമൊക്കെ പ്രത്യുപകാരമായി വന്നുചേരും. രാഷ്ട്രീയം ഉപജീവനമാര്‍ഗമാക്കിയ നേതാക്കള്‍ ഈ വരുമാനം നഷ്ടപ്പെടാനിടയാക്കുന്ന കളിക്കു കൂട്ടുനില്‍ക്കാതിരിക്കുന്നത് സ്വാഭാവികമാണ്. അക്കാര്യത്തില്‍ അവര്‍ക്കു കക്ഷിഭേദമില്ല.


സാധാരണക്കാരെക്കാള്‍ സമ്പന്നര്‍ക്കു പ്രാധാന്യം കല്‍പിക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായാണ് ജനകീയ സമരങ്ങളെ നിര്‍ദാക്ഷിണ്യം നേരിടുന്ന ഭരണകൂടത്തിന്റെ നയവും രൂപംകൊള്ളുന്നത്. അടുത്ത കാലത്ത് കേരളത്തില്‍ നടന്ന സമരങ്ങളെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തുന്ന സമീപനമാണ് സര്‍ക്കാരും അതിന്റെ മര്‍ദന സംവിധാനമായ പൊലിസും സ്വീകരിച്ചു പോരുന്നത്. പുതുവൈപ്പിലെ വാതക പൈപ്പ്‌ലൈന്‍ വിരുദ്ധ സമരം, വടയമ്പാടിയിലെ ജാതിമതില്‍ വിരുദ്ധ സമരം, തിരുവനന്തപുരത്തെ ലോ അക്കാദമി സമരം, കീഴാറ്റൂരിലെ വയല്‍ക്കിളി സമരം തുടങ്ങിയവയിലൊക്കെ അതു പ്രകടമായിട്ടുണ്ട്. ആ പ്രതിരോധമുറ തന്നെയാണ് സര്‍ക്കാര്‍ മലപ്പുറത്തും എടുത്തു പ്രയോഗിക്കുന്നത്.

 

പ്രതിഷേധവും പ്രക്ഷോഭവുമൊക്കെ ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഭരണകൂടത്തിനും ഉദ്യോഗസ്ഥ സമൂഹത്തിനുമൊക്കെ സംഭവിക്കാവുന്ന പാളിച്ചകള്‍ തിരുത്താനുള്ള ബാധ്യത ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുണ്ട്. അവര്‍ പ്രതിഷേധിക്കുകയോ പ്രക്ഷോഭത്തിനിറങ്ങുകയോ ചെയ്യുമ്പോള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ സഹിഷ്ണുതയോടെ കേട്ട് തെറ്റുണ്ടെങ്കില്‍ തിരുത്തുകയും തെറ്റ് അവരുടെ ഭാഗത്താണങ്കില്‍ അതു ബോധ്യപ്പെടുത്തുകയുമൊക്കെ ചെയ്യേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അതിനു പകരം സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത് തികഞ്ഞ ജനവിരുദ്ധതയാണ്. ജനാധിപത്യ സമൂഹത്തില്‍ അതു ദീര്‍ഘകാലം ആവര്‍ത്തിക്കാനാവില്ല. കാലവും ജനങ്ങളും എന്നും സ്വന്തം മര്‍ക്കടമുഷ്ടിക്കുള്ളില്‍ ഒതുങ്ങിനിന്നുകൊള്ളുമെന്ന് ഭരണാധികാരികള്‍ കരുതരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago