ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണവില വര്‍ധിപ്പിച്ചു
ജിദ്ദ: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണവില വര്‍ധിപ്പിക്കാന്‍ സഊദി അരാംകോ തീരുമാനിച്ചു. ആറര രൂപയാണ് ബാരലിനു കൂടുക. മെയ് മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിലയും അരാംകോ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഡിസംബറില്‍ വര്‍ധിപ്പിച്ച 46 രൂപക്ക് പുറമെയാണ് പുതിയ വര്‍ധന. ദുബൈ, ഒമാന്‍ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ സഊദി എണ്ണ 1.20 ഡോളര്‍ വര്‍ധനവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കു നല്‍കുന്നത്. മെയ് മുതല്‍ 20 സെന്റാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൂട്ടിയത്.
ഒപെക് കൂട്ടായ്മയിലെ എണ്ണ ഉല്പാദന രാഷ്ട്രങ്ങളും റഷ്യ ഉള്‍പ്പെടെ ഒപെകിനു പുറത്തുള്ള 10 രാജ്യങ്ങളും സഹകരിച്ച് എണ്ണ ഉല്പാദന നിയന്ത്രണം തുടരുകയാണ്. ഇതു ദീര്‍ഘകാലത്തേക്കു നീട്ടാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ്ഓയില്‍ വില സഊദി അരാംകോ വര്‍ധിപ്പിച്ചത്. എണ്ണവില അടുത്ത മാസങ്ങളില്‍ വീണ്ടും കൂടിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."