HOME
DETAILS

എമിഗ്രേഷന്‍ ക്ലിയറന്‍സ്‌: സഊദിയിലെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്

  
backup
April 06 2018 | 20:04 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d

ജിദ്ദ: എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാത്തവരെ നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ തടയുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് സഊദിയിലെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. റിയാദിലും ജിദ്ദയിലും എമിഗ്രേഷന്‍ ക്ലിയറന്‍സ് (ഇ.സി.എന്‍.ആര്‍) രേഖപ്പെടുത്താന്‍ പ്രതിദിനം നൂറിലേറെ അപേക്ഷകളാണ് ലഭിക്കുന്നത്. 

റീ എന്‍ട്രിയില്‍ എത്തുന്നവരെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ പേരില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ തിരിച്ചയക്കുന്നതായാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ ഇതുവരെ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് പ്രശ്‌നമുള്ളത്. നേരത്തെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ വിദേശത്തു പോയി തിരിച്ചുവന്നവരുടെ യാത്രാ അനുമതി നിഷേധിക്കുകയാണ്.


ഉത്തരേന്ത്യക്കാരാണ് കൂടുതലെങ്കിലും മലയാളികളും എമിഗ്രേഷന്‍ ക്ലിയറന്‍സിന് അപേക്ഷയുമായി എത്തുന്നുണ്ട്. രാവിലെ മുതല്‍ നീണ്ടനിരയാണ് വി.എഫ്.എസ് സെന്ററുകള്‍ക്ക് മുന്നിലുള്ളത്. പലപ്പോഴും അപേക്ഷകരെ തിരിച്ചയക്കേണ്ടി വരുന്നുണ്ട്. പാസ്‌പോര്‍ട്ട് സംബന്ധമായ മറ്റു സേവനങ്ങള്‍ക്ക് എത്തുന്നവരും ഇതില്‍പ്പെടും.
ഇന്ത്യയില്‍ എല്ലാ വിമാനത്താവളങ്ങളിലും എമിഗ്രേഷന്‍ പരിശോധന നിലവില്‍ കര്‍ശനമാണ്. മതിയായ യോഗ്യതകളില്ലാതെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഊദിയിലെത്തി ഇതുവരെ പാസ്‌പോര്‍ട്ടില്‍ ഇ.സി.എന്‍.ആര്‍ രേഖപ്പെടുത്താത്തവരാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ട് ഓഫിസുകളിലെത്തുന്നത്. പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതോടെ ഇ.സി.എന്‍.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. നിലവില്‍ ഫൈനല്‍ എക്‌സിറ്റിന് ഉദ്ദേശിക്കുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാത്തവരും പാസ്‌പോര്‍ട്ട് പുതുക്കി ഇ.സി.എന്‍.ആര്‍ രജിസ്റ്റര്‍ ചെയ്താണ് നാട്ടില്‍ പോകുന്നത്. വിദേശത്ത് മൂന്നുവര്‍ഷം ജോലി ചെയ്താല്‍ ഇ.സി.എന്‍.ആറിന് അര്‍ഹരാണ്.


മൂന്നു വര്‍ഷം വിദേശത്ത് താമസിച്ചവര്‍, പത്താം ക്ലാസിന് മുകളില്‍ വിദ്യാഭ്യാസമുള്ളവര്‍, അംഗീകൃത വൊക്കേഷണല്‍ ഡിപ്ലോമ കോഴ്‌സ് നേടിയവര്‍, പ്രൊഫഷനല്‍ ബിരുദമുള്ളവര്‍, ഇന്‍കം ടാക്‌സ് അടക്കുന്നവര്‍, 1947 ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ആക്ട് പ്രകാരം യോഗ്യതയുള്ള നഴ്‌സുമാര്‍, ഗസറ്റഡ് ഉദ്യോഗസ്ഥര്‍, 50 വയസിന് മുകളിലുള്ളവര്‍, മാതാപിതാക്കളെ അനുഗമിക്കുന്ന 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ തുടങ്ങിയവരാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമപ്രകാരം ഇ.സി.എന്‍.ആറിന് അര്‍ഹരായവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago