ബഹ്‌റൈനില്‍ ഇനി രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കണം
മനാമ: ബഹ്‌റൈനിലെ വിദേശികള്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള പുതിയ ട്രാഫിക് നിയമഭേദഗതിക്ക് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. നേരത്തെ അഞ്ചു വര്‍ഷത്തേക്കായിരുന്നു ട്രാഫിക് വിഭാഗം ലൈസന്‍സ് അനുവദിച്ചിരുന്നത്. ബഹ്‌റൈനിലും ഇതര ജി.സി.സി രാഷ്ട്രങ്ങളിലും ബഹ്‌റൈന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കുന്ന നിരവധി പ്രവാസി ഡ്രൈവര്‍മാര്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് പുതിയ ട്രാഫിക് നിയമ ഭേദഗതി. 2014ലെ ട്രാഫിക് നിയമം ഭേദഗതി ചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്റ് യോഗമാണ് പുതിയ മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ലൈസന്‍സിനൊപ്പം വാഹന ഉടമസ്ഥതയും മറ്റു സേവനങ്ങളും താമസാനുമതിക്കൊപ്പം രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിദേശികള്‍ക്ക് പുതുക്കേണ്ടി വരും.
ഇതോടൊപ്പം ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ 15 ദിവസത്തിനകം ഒടുക്കിയാല്‍ പിഴസംഖ്യ പകുതിയാക്കുന്ന ഭേദഗതിയും പാര്‍ലമെന്റ് അംഗീകരിച്ചു. നിലവില്‍ ഏഴു ദിവസത്തിനകം ഒടുക്കിയാലാണ് പിഴസംഖ്യയില്‍ ഇളവുണ്ടായിരുന്നത്. നിയമഭേദഗതിയെ പിന്തുണയ്ക്കരുതെന്നും അതു രാജ്യത്തിന്റെ അന്താരാഷ്ട്ര രംഗത്തെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നും ചൂണ്ടിക്കാട്ടി പാര്‍ലമെന്ററി കാര്യ ശൂറാ കൗണ്‍സില്‍ മന്ത്രി ഗാനിം അല്‍ബുഐന്‍ രംഗത്തുവന്നിരുന്നു.
റസിഡന്‍സ് പെര്‍മിറ്റിനോടൊപ്പം ഡ്രൈവിങ് ലൈസന്‍സ് ബന്ധിപ്പിക്കുന്നതു കാരണം കൂടുതല്‍ സംഘടിതമായ സംവിധാനം നിലവില്‍ വരുമെന്ന് ഇതുസംബന്ധിച്ച സമിതി അധ്യക്ഷന്‍ ഖലീഫ അല്‍ഗാനിം പറഞ്ഞു. ബഹ്‌റൈനിലെ വിസ കാലാവധി കഴിഞ്ഞിട്ടും വിദേശികള്‍ മറ്റു ജി.സി.സി രാജ്യങ്ങളില്‍ ബഹ്‌റൈന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കുന്നത് തടയാന്‍ പുതിയ സംവിധാനം വഴി കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ നേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആറിനെതിരേ 14 എം.പിമാരുടെ പിന്തുണയോടെയാണ് ഗതാഗത നിയമ ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചത്. മൂന്നു എം.പിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."