HOME
DETAILS
MAL
പുടിന്റെ സഹായികള്‍ക്കെതിരേ യു.എസ് ഉപരോധം
backup
April 06 2018 | 20:04 PM
വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ സഹായികള്‍ക്ക് നേരെ യു.എസ് ഉപരോധം. റഷ്യയുടെ ഏഴ് ഉന്നതര്‍ക്കും 17 സര്‍ക്കാര്‍ പ്രതിനിധികള്ക്കുമെതിരേയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്. റഷ്യന്‍ പ്രതിനിധികളുടെ ഉടമസ്ഥതയിലുള്ള 12 കമ്പനികളും ഉപരോധം ഏര്പ്പെടുത്തപ്പെട്ടവയിലുണ്ട്. സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ളവ റഷ്യ നടത്തിയിട്ടുണ്ടെന്നും ഇത്തരത്തില്‍ അനധികൃത പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരേയാണ് നടപടിയെടുത്തതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂണിക്കിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."