ക്രിപ്‌റ്റോ കറന്‍സി: നിയന്ത്രണവുമായി ആര്‍.ബി.ഐ
മുംബൈ: ബാങ്കുകള്‍, ഇവാലറ്റുകള്‍ എന്നിവ വഴി ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ഇനി വാങ്ങാനോ വില്‍ക്കാനോ പാടില്ലെന്ന് ആര്‍.ബി.ഐ. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാന്‍ പണം കൈമാറരുതെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം നടന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണനയ വായ്പാ അവലോകന യോഗത്തിലാണ് ആര്‍.ബി.ഐ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതോടെ ക്രിപ്‌റ്റോകറന്‍സി ട്രേഡിങ് വാലറ്റുകളിലേക്ക് ഇടപാടിനായി ബാങ്കില്‍നിന്ന് പണം കൈമാറ്റം ചെയ്യാന്‍ കഴിയില്ല.
നേരത്തെതന്നെ സര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇടപാട് തടസപ്പെടുന്നത് ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ്. ലോകത്തെ മറ്റ് കേന്ദ്ര ബാങ്കുകള്‍ അംഗീകരിച്ചിട്ടില്ലാത്ത ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയന്ത്രണം കര്‍ക്കശമാക്കിയില്ലെങ്കില്‍ അത് രാജ്യത്തുനിന്ന് രഹസ്യമായി പണമൊഴുക്കാനുള്ള നൂതനമാര്‍ഗമായിമാറുമെന്നതുകൊണ്ടാണ് ആര്‍.ബി.ഐ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."