HOME
DETAILS
MAL
പ്രത്യേക പാക്കേജിനായി നായിഡുവിന്റെ സൈക്കിള്‍ റാലി
backup
April 06 2018 | 20:04 PM
അമരാവതി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു സൈക്കിള്‍ റാലി നടത്തി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഇന്നലെ അമരാവതിയില്‍ സൈക്കിള്‍ റാലി നടത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ പിളര്‍ത്തുകയെന്ന തന്ത്രവും ബി.ജെ.പി നടത്തുന്നുണ്ട്. ലോക് സഭയില്‍ നിന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചത് യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."