'ഇടം' പദ്ധതി ലോക ശ്രദ്ധയിലേക്ക്: യു. എന്നില്‍ ജെ. മേഴ്‌സിക്കുട്ടിയമ്മ പദ്ധതി അവതരിപ്പിക്കും
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കുണ്ടണ്ടറ മണ്ഡലത്തില്‍ നടപ്പാക്കുന്ന ഇടം സമഗ്ര വികസന പദ്ധതിക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. കുണ്ടണ്ടറ എം.എല്‍.എ കൂടിയായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഭവനപദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഇതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ സ്‌കില്‍സ് ആന്‍ഡ് ടെക്‌നോളജി അച്ചീവിങ് റാപിഡ് ട്രാന്‍സ്ഫര്‍മേഷന്‍ രാജ്യാന്തര കോണ്‍ഫറന്‍സില്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കും.
ഏപ്രില്‍ 10ന് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് 'സുസ്ഥിര വികസന ലക്ഷ്യങ്ങളും സാമൂഹ്യ ശാക്തീകരണവും' എന്ന വിഷയത്തില്‍ നടക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ മാതൃകാ പദ്ധതിയായി ഇടം പദ്ധതി അവതരിപ്പിക്കും.
ലൈഫ് പദ്ധതിയുടെ ഭാഗമായി ഇടം നിര്‍മിക്കുന്ന വീടുകളുടെ രൂപരേഖ തയാറാക്കിയത് ടി.കെ.എം കോളജിലെ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ്. ആധുനിക രീതിയില്‍ പ്രത്യേകം തയാറാക്കിയ സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മാണം.
ഇതില്‍ ഒരു വീടിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഭവനപദ്ധതിക്കു പുറമെ കിണര്‍ റീചാര്‍ജിങ് ഉള്‍പ്പെടെയുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ടണ്ട്. സ്ത്രീകള്‍ ഏറെ ജോലിചെയ്യുന്ന മത്സ്യബന്ധന, കശുവണ്ടണ്ടി മേഖലകളുമായി ബന്ധപ്പെട്ട സ്ത്രീ ശാക്തീകരണത്തിനായി പ്രത്യേക പദ്ധതികള്‍ ഐക്യരാഷ്ട്രസഭക്കു സമര്‍പ്പിച്ചിട്ടുമുണ്ട്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ചേരുന്ന സമ്മേളനത്തില്‍ ഇടം പദ്ധതിയുടെ നിര്‍വഹണം രാജ്യാന്തര സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കും. വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
രാജ്യത്ത് ആദ്യമായാണ് ഒരു കോളജുമായി ബന്ധപ്പെട്ട പദ്ധതിക്ക് ഇതുപോലൊരു അംഗീകാരം കിട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രാദേശിക വികസന സാധ്യതകള്‍ ശാസ്ത്രീയമായി നിര്‍വഹിക്കുന്നതിന് കൂട്ടാമയുടെ കരുത്ത് അതിപ്രധാനമാണ്. ഇതിനായി വിവിധ മേഖലകളെ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇങ്ങനെ സംയോജിതമായി പ്രാദേശിക വികസനം നടപ്പിലാക്കുന്നതിന് രൂപം നല്‍കിയ പദ്ധതിയാണ് ഇടം.
താഴെത്തട്ടു മുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കി സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ഇടത്തിന്റെ വിശാല ലക്ഷ്യം. ആധുനിക കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ വെല്ലുവിളികളെ അതിജീവിക്കേണ്ടിവരും.
അതിനായാണ് ജനപങ്കാളിത്തം ഉറപ്പാക്കുന്നത്. വ്യക്തികള്‍, കുടുംബം, പൊതുജനം, ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, ബാങ്കിങ് സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ച് സമഗ്ര വികസനം സാധ്യമാക്കുകയാണ് അടിസ്ഥാന ലക്ഷ്യം.
സാമൂഹിക മൂലധനം സര്‍ക്കാര്‍ മൂലധനവുമായി കൂട്ടിച്ചേര്‍ത്തുള്ള പുതിയ സുസ്ഥിര വികസന മാതൃകയായി മാറും വിധമാണ് ഇടത്തിന് രൂപം നല്‍കിയിട്ടുള്ളത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള യു.എന്‍ ആസ്ഥാനത്ത് ചേരുന്ന സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഇടം പദ്ധതിയുടെ നിര്‍വഹണം രാജ്യാന്തര സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാന്‍ അസൗകര്യമുള്ള പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് യു.എന്‍ അസംബ്ലിയില്‍ ഇടം പദ്ധതി അവതരിപ്പിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരടങ്ങുന്ന സംഘത്തിനാണ് യു.എന്‍ ക്ഷണം കിട്ടിയത്.
പദ്ധതിയുടെ നിര്‍വഹണം സംബന്ധിച്ച സാങ്കേതികവും ഭരണപരവുമായ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അവതരിപ്പിക്കും. പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ എ.ഡി.സി ജനറല്‍ വി. സുദേശന്‍, കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, ഫിഷറീസ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി റോയ് ടോംലാല്‍ എന്നിവര്‍ വിശദമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."