ലഹരി വിരുദ്ധ പോരാട്ടങ്ങളെ സമൂഹം പിന്തുണക്കണം: പി. ഉബൈദുല്ല
മലപ്പുറം: ലഹരി മാഫിയകള്‍ക്കെതിരേ ഉയര്‍ന്നുവരുന്ന പോരാട്ടങ്ങള്‍ക്ക് സമൂഹം പിന്തുണ നല്‍കണമെന്നും ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുല്ല എം.എല്‍.എ. അരീക്കോട് ലഹരി മാഫിയക്കെതിരേ മാധ്യമരംഗത്ത് ഇടപെടല്‍ നടത്തിയ സുപ്രഭാതം ദിനപത്രം ലേഖകന്‍ എന്‍.സി ഷെരീഫ് കിഴിശ്ശേരിക്കു ലഹരി നിര്‍മാര്‍ജന സമിതിയുടെ ഉപഹാരം സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി മാഫിയകള്‍ കൗമാരക്കാരെ ലക്ഷ്യംവച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളെ അധികൃതര്‍ ഗൗരവമായി കണ്ടുതടയണം. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന ഉപഹാര സമര്‍പ്പണ ചടങ്ങില്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ.കെ മുസ്ത്വഫ, സെക്രട്ടറി പി.ടി സലാം, ജില്ലാ ജനറല്‍സെക്രട്ടറി സെഹ്‌റാബ് കൊടക്കാടന്‍, സെക്രട്ടറി ഫൈസല്‍ ഒതായി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."