ഇരകളുടെ യോഗം ബഹളത്തില്‍ കലാശിച്ചു
തേഞ്ഞിപ്പലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാനായി നടന്ന തേഞ്ഞിപ്പലം പഞ്ചായത്തുതല ഇരകളുടെ യോഗം ബഹളത്തില്‍ കലാശിച്ചു. ബഹളത്തെ തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടര്‍ യോഗത്തില്‍നിന്നു ഇറങ്ങിപ്പോയി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇരകളുടെ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കാനാണ് എല്ലാ പഞ്ചായത്തുകളിലും സ്ഥലം നഷ്ടപ്പെടുന്നവരെയും പഞ്ചായത്ത് ജനപ്രധിനിധികളെയും പങ്കെടുപ്പിച്ചു വിശദീകരണയോഗം ചേരുന്നത്. തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് വിശദീകരിച്ചു. ഇതിനിടെ എ.ആര്‍ നഗറില്‍ വെള്ളിയാഴ്ചയുണ്ടായ പൊലിസ് നടപടിയെ ന്യായീകരിച്ചു സംസാരിച്ചതിനേ തുടര്‍ന്നുണ്ടായ ബഹളത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ യോഗത്തില്‍നിന്നു ഇറങ്ങിപോയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.
യോഗത്തില്‍നിന്നു ഇറങ്ങിപ്പോയ ഡെപ്യൂട്ടി കലക്ടറെ തടയാന്‍ ആളുകള്‍ എത്തിയെങ്കിലും വന്‍ പൊലിസ് സംഘത്തിന്റെ സംരക്ഷണത്തില്‍ അദ്ദേഹം വാഹനത്തില്‍ കയറി പോയി. യോഗത്തില്‍ ദേശീയപാത പി.ആര്‍.ഒ അഷ്‌റഫ്, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, തേഞ്ഞിപ്പലം വില്ലേജ് ഓഫിസര്‍ എ. ദാസന്‍, പഞ്ചായത്തംഗങ്ങളായ എ.പി സലിം, അരുണ പുന്നശ്ശേരി, മുഹമ്മദ് കാട്ടുക്കുഴി, പി.എം മുഹമ്മദ് അലി ബാബു, പി.കെ പ്രദീപ് മേനോന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സംസാരിച്ചു. എന്‍.എച്ച് മാനുവല്‍ പ്രകാരമേ ദേശീയപാതാ വികസനം നടപ്പാക്കുകയുള്ളൂവെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."