വീട്ടില്‍കയറി പൊലിസ് അതിക്രമം; ഗര്‍ഭിണിയും കുടുംബവും ആശുപത്രിയില്‍
തിരൂരങ്ങാടി: ദേശീയപാത സര്‍വേ നടപടിക്കിടെ പൊലിസ് വീട് ആക്രമിച്ചെന്ന്. ഗര്‍ഭിണിയും കുഞ്ഞുങ്ങളുമടക്കം കുടുംബം ആശുപത്രിയില്‍. തലപ്പാറക്കടുത്ത് വലിയപറമ്പ് ചോളക്കകത്ത് മുഹമ്മദ് യാസീന്റെ ഭാര്യയും ഗര്‍ഭിണിയുമായ ഖൈറുന്നിസ(34), മക്കളായ റിന്‍ഷാ മിസ്‌രിയ(14), ഫാത്തിമ നസ്‌രിയ(മൂന്നര), ഹസനുല്‍ ഫായിസ് ഹുദവിയുടെ ഭാര്യ സഫീറ(22), മകള്‍ ഫസീഹ മഹ്ദിയ(രണ്ടര), അന്‍വറിന്റെ ഭാര്യ ബദരിയ(24), സമീറ(32), റിഫ്‌ന റിസ്മിയ(10), കാവുങ്ങല്‍ റസിയ(36), മകള്‍ ഫിദ(15), മകന്‍ മിസ്ബഹ്(ഏഴ്) എന്നിവരെയാണ് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വീട്ടില്‍ സ്ത്രീകള്‍ക്കിടയിലേക്ക് അതിക്രമിച്ചുകയറിയ പൊലിസ് വീട്ടുകാരെ അടിച്ചതായും ഇവര്‍ പറഞ്ഞു. പൊലിസിന്റെ ലാത്തിയടിയേറ്റ റിഫ്‌ന റിസ്മിയ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ പൊലിസിന്റെ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."