മങ്കടയില്‍ 24 സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നു
മങ്കട: മണ്ഡലത്തിലെ 24 സ്‌കൂളുകള്‍ ഹൈടെക് ആക്കുമെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യ ഘട്ടത്തില്‍ 24 സ്‌കൂളുകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് എം.എല്‍.എയെ അറിയിച്ചു.
ഓരോ ക്ലാസിലേക്കും ലാപ്‌ടോപ്പ്, സീലിങ്ങില്‍ ഉറപ്പിച്ചിട്ടുള്ള മള്‍ട്ടിമീഡിയ പ്രൊജക്റ്ററുകള്‍, യു.എസ്.പി, സ്പീക്കര്‍, ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ തുടങ്ങിയ സൗകര്യങ്ങളും സ്‌കൂളിന് സ്വന്തമായി കംപ്യൂട്ടര്‍ ലാബ്, ടി.വി, മള്‍ട്ടി ഫങ്ഷന്‍ പ്രിന്റര്‍, ക്ലാസ് മുറികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നെറ്റ് വര്‍ക്കിങ് സംവിധാനം, ഐ.സി.ടി അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പഠന വിഭവങ്ങള്‍ ലഭ്യമാക്കുന്നതിന് 'സമഗ്ര' വിഭവ പോര്‍ട്ടല്‍, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലനം തുടങ്ങിയവയാണ് ലഭ്യമാക്കുന്നത്.
മങ്കട മണ്ഡലത്തിലുള്ള 24 സ്‌കൂളുകളില്‍ ക്ലാസ് മുറികള്‍ സജ്ജരാക്കിയ 20 സ്‌കൂളുകളിലും ഒന്നാം ഘട്ടമായി ഉപകരണ വിതരണവും നടത്തി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കമ്പനിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കെറ്റ്) ആണ് പദ്ധതി നടപ്പാക്കുന്ന ഏജന്‍സി. ആദ്യഘട്ടത്തിലെ 24 സ്‌കൂളുകളില്‍ പത്ത് സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."