ഐ.പി.എല്‍ ആദ്യ മത്സരം ഇന്ന്; കെ.എം ആസിഫ് ആദ്യ പന്തെറിയുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍
എടവണ്ണ: ഐ.പി.എല്‍ 2018ല്‍ ആദ്യ മത്സരം ഇന്ന് മുംബൈയില്‍ നടക്കുമ്പോള്‍ ചെന്നൈക്കുവേണ്ടി ആസിഫ് ആദ്യ പന്തെറിയുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് എടവണ്ണക്കാര്‍. ധോണിയുടെ നേതൃത്വത്തിലുള്ള മഞ്ഞപ്പട ആസിഫിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. മുംബൈ ഇന്ത്യന്‍സ് നിരയില്‍ ആരുടെ വിക്കറ്റാണ് ആദ്യം വീഴ്ത്തുക എന്ന് നോക്കിക്കാണുന്നവരും കുറവല്ല.
ജില്ലയില്‍ നിന്ന് ഐ.പി.എല്‍ പിച്ചിലേക്കെത്തുന്ന ആദ്യതാരമായ ആസിഫ് മലപ്പുറത്തെ ഏതൊരാളെയും പോലെ ഫുട്‌ബോളിന് പിന്നാലെയായിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ചേര്‍ന്നു. പിന്നീടാണ് ഫുട്‌ബോള്‍ കോര്‍ട്ടില്‍നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക് മാറിയത്. 140 കിലോമീറ്റര്‍ വേഗതയിലുള്ള ഈ വലം കൈയന്‍ ബൗളറുടെ പന്തുകള്‍ എതിരാളികളുടെ വിക്കറ്റ് തെറിപ്പിക്കാന്‍ ശേഷിയുള്ളവയാണെന്ന് സമീപ കാലപ്രകടങ്ങള്‍ തെളിയിക്കുന്നു.
ആസിഫിനെ കൂടാതെ മലയാളി താരങ്ങളായ സഞ്ജു വി സാംസണ്‍, ബേസില്‍ തമ്പി, സച്ചിന്‍ബേബി, എം.എസ് മിഥുന്‍, എം.ഡി നിധീഷ് എന്നിവരും ഓരോ ടീമുകളിലുണ്ട്.
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആസിഫിനെ 40 ലക്ഷം മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ശ്രദ്ധേയ പ്രകടനമാണ് താരത്തിന് ഐ.പി.എല്ലിലേക്ക് വഴി തുറന്നത്.
മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശിയാണ് ഇരുപത്തിനാലുകാരനായ ആസിഫ്. ഐ.പി.എല്ലിലെ എല്ലാ മത്സരങ്ങളും കാണുന്നതിനു വേണ്ടി വൈ.എം.സി.എ ക്ലബ് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."