ഭൂമി തട്ടിപ്പ്: മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് യു.ഡി.എഫ്
മാനന്തവാടി: സര്‍ക്കാര്‍ ഭൂമി തട്ടി എടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്മാന് അഡ്വ. എന്‍.കെ വര്‍ഗീസ്, കണ്‍വീനര്‍ പടയന്‍ മുഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു.
മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ പണം തട്ടിയെടുത്ത സംഭവത്തിലെ അന്വേഷണം പോലെ പ്രഹസനമാക്കരുത് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ അന്വേഷണമെന്നും നേതാക്കള്‍ പറഞ്ഞു.
കൃഷി വകുപ്പില്‍നിന്നും കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരു ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല അന്വേഷണവും മന്ദഗതിയിലാണ്. സര്‍ക്കാര്‍ പണം തട്ടിയെടുത്ത മറ്റുള്ളവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനാണ് ഉദ്യോഗസ്ഥ സംഘമടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോഴത്തെ സംഭവം മാത്രമല്ല ഇതിന് മുന്‍പും ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ റവന്യൂ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാനും സര്‍ക്കാര്‍ തയാറാവണം. ആദിവാസികളടക്കമുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭൂമിയില്ലാതെ ബുദ്ധിമുട്ടുന്ന വയനാട്ടില്‍ സര്‍ക്കാരിന്റെയും റവന്യു വകുപ്പിന്റെയും അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഭൂമി തട്ടി എടുക്കാന്‍ കൂട്ടുനില്‍ക്കുന്ന അവസ്ഥ ഉണ്ടാക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."