തൊഴിലുറപ്പ്: തൊഴില്‍ നല്കുന്നതില് ജില്ല ഒന്നാമത്
തൊഴിലുറപ്പ്: തൊഴില്‍ നല്കുന്നതില് ജില്ല ഒന്നാമത്
കല്‍പ്പറ്റ: സംസ്ഥാനത്ത് 1661 കുടുംബങ്ങള്‍ക്ക് 150 ദിവസം തൊഴില്‍ നല്കി ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. രണ്ടാമതെത്തിയ ആലപ്പുഴ ജില്ല 1081 കുടുംബങ്ങള്‍ക്കാണ് 150 ദിവസം തൊഴില്‍ ലഭ്യമാക്കിയത്. 31.31 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. ജില്ലയില്‍ 9,693 കുടുംബങ്ങള്‍ 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കി.
വനാവകാശ നിയമം അനുസരിച്ച് മാറ്റിപ്പാര്‍പ്പിച്ച 30 കുടുംബങ്ങള്‍ക്ക് 150 ദിവസവും പട്ടിക വര്‍ഗ വിഭാഗത്തിലെ മൂന്നു കുടുംബങ്ങള്‍ക്ക് 200 ദിവസവും തൊഴില്‍ നല്‍കാനും ജില്ലക്ക് കഴിഞ്ഞു. ജില്ലയില്‍ ഒരു പഞ്ചായത്ത് ശരാശരി 1,36,165 തൊഴില്‍ ദിനങ്ങള്‍ നല്കി. സംസ്ഥാന ശരാശരി 65771 ആണ്. അതേസമയം ജില്ലയില്‍ ശരാശരി ഒരു പഞ്ചായത്ത് ചെലവഴിച്ചത് 398.77 ലക്ഷം രൂപയാണ്. സംസ്ഥാന ശരാശരി 202.59 ആണ്. ഇതിലും വയനാട് ജില്ലയാണ് മുന്നില്‍.
എസ്.ടി വിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്ക് ശരാശരി 60 ദിവസം തൊഴില്‍ നല്‍കിയും ജില്ല നേട്ടത്തിന്റെ പട്ടികയില്‍ ഇടംപിടിച്ചു.
അതേസമയം അടുത്ത ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടുന്നതിന് 14 ലക്ഷം വൃക്ഷത്തൈകള്‍ ഉല്പാദിപ്പിച്ചിട്ടുണ്ട്. നൂല്പുഴ ഗ്രാമപഞ്ചായത്തില്‍ നിര്‍ധനരായ 250 കുടുംബങ്ങള്‍ക്ക് തൊഴുത്തുകള്‍ നില്‍മിച്ചു നല്കാന് തീരുമാനമായിട്ടുണ്ട്. ഇവിടെ തീറ്റപ്പുല്‍ കൃഷിയും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."