നവീകരിക്കപ്പെടാതെ സ്‌കൂള്‍ പാര്‍ക്കുകള്‍; കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണി
പൂച്ചാക്കല്‍: സ്‌കൂള്‍മുറ്റങ്ങളില്‍ ഒരുക്കിയ പാര്‍ക്കുകള്‍ കുട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. സ്‌കൂളില്‍ പുതുതായിയെത്തിയ കുട്ടികള്‍ ഓടിയെത്തുന്ന പാര്‍ക്കുകളില്‍ നിറയെ കുപ്പിച്ചില്ലുകളും മാലിന്യങ്ങളുമാണ്. എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച കുട്ടികളെ ആകര്‍ഷിക്കാനായി നിര്‍മിച്ച പല പാര്‍ക്കുകളും നശിക്കുകയാണ്.
പാര്‍ക്കിലെ ഉപകരണങ്ങള്‍ മിക്കതും വേണ്ടത്ര ശ്രദ്ധിക്കാത്തതിനാല്‍ നശിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ കളിയുപകരണങ്ങള്‍ തുരുമ്പെടുത്ത നിലയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച ഭൂരിഭാഗം പാര്‍ക്കുകളും അധിക്യതരുടെ ശ്രദ്ധക്കുറവ് മൂലം നശിച്ചു.
പഠനത്തിനിടയില്‍ സ്‌കൂളിലെ പാര്‍ക്ക് കുട്ടികള്‍ക്ക് വലിയ ആശ്വാസമാണ്.എന്നാല്‍ മതിയായ അറ്റക്കുറ്റപ്പണികള്‍ നടത്താതതും നവീകരിക്കാത്തതുമാണ് വിനയാകുന്നത്.
അരൂക്കുറ്റി ഗവ.സ്‌കൂളിലെ പാര്‍ക്കിലെഇരിപ്പിടങ്ങള്‍പോലുംവ്യത്തിയാക്കിയിട്ടില്ല. പരിസരം മാലിന്യം നിറഞ്ഞ നിലയിലാണ്. പുതു വസ്ത്രമണിഞ്ഞെത്തിയ കുട്ടികള്‍ ഒന്നുമറിയാതെ പാര്‍ക്കില്‍ കയറിയാല്‍ മാലിന്യം പുരണ്ട നിലയിലാണ് തിരിച്ചു വരുന്നത്. കുട്ടികള്‍ക്ക് അപകടങ്ങള്‍ സംഭവിക്കാവുന്ന അവസ്ഥയാണ് പല സ്‌കൂളുകളുടെയും പാര്‍ക്കുകള്‍.കുട്ടികള്‍ക്ക് നല്ല അന്തരീഷം സ്യഷ്ടിക്കുന്ന കാര്യത്തില്‍ പല സ്‌കൂളുകളും പരാജയപ്പെട്ടിരിക്കുകയാണ്. രക്ഷകര്‍ത്താക്കള്‍ ഈ വിവരമാറിയിച്ചിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."