സ്വാശ്രയ മെഡിക്കല്‍ ഫീസ്: കരുണയില്ലാതെ മാനേജ്മെന്റുകള്‍
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍. മെഡിക്കല്‍ ഫീസ് പതിനൊന്നു ലക്ഷമാക്കണമെന്നാണ് ആവശ്യം. നിലവിലെ ഫീസിന്റെ ഇരട്ടിയാണിത്. നിലവില്‍ 5.6 ലക്ഷമാണ് ഫീസ്. കണ്ണൂരും കരുണയുമടക്കം 21 മാനേജ്മെന്റുകളാണ് കോടതിയിലെത്തിയത്.
മാനേജ്മെന്റുകളുടെ നീക്കം നാലായിരത്തിലധികം വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. 2017ലാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 85 ശതമാനം എം.ബി.ബി.എസ് സീറ്റില്‍ അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചു ജസ്റ്റിസ് ആര്. രാജേന്ദ്ര ബാബു കമ്മിറ്റി ഉത്തരവിറക്കിയത്.
ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഫീസ് വര്‍ധന പാടില്ലെന്ന് സുപ്രിം കോടതിയില്‍നിന്ന് നിര്‍ദേശമില്ലെന്നും ഫീസ് നിശ്ചയിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹരജിയില്‍ കക്ഷി ചേരാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ ഒറ്റയ്ക്ക് ഹരജിയില്‍ കക്ഷി ചേരാന്‍ ഒരുങ്ങുന്നതായാണ് സൂചന. എന്നാല്‍ ഫീസ് വര്‍ധന കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."