പിണറായി മോഡിയെ മാതൃകയാക്കുന്നു: സി. മോയിന്‍കുട്ടി
നരിക്കുനി: നിയമസഭയില്‍ പോലും ഹാജരാവാതെ പിണറായിയും മോഡിയെ പിന്തുടരുകയാണോയെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഇടം കൊടുക്കാതെ നിന്നാല്‍ അവശേഷിക്കുന്ന കേരളത്തില്‍ കൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കുന്ന അവസ്ഥയിലെത്തിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും സി. മോയിന്‍കുട്ടി പ്രസ്ഥാവിച്ചു.
മടവൂര്‍ ടൗണ്‍ മുസ്‌ലിം ലീഗ് ഓഫിസ് വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി മാമു ഹാജി അധ്യക്ഷനായി. മുസ്‌ലിം ലീഗ് പാര്‍ട്ടിയിലേക്ക് കടന്ന് വന്ന ഷംസുദ്ദീന്‍ മരണോത്താഴത്തിന് സി. മോയിന്‍കുട്ടി മെമ്പര്‍ഷിപ്പ് നല്കി. ജില്ലയിലെ മികച്ച കര്‍ഷകരില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹുസൈന്‍ അടുക്കത്തിനുള്ള സ്‌നേഹോപഹാരവും അദ്ദേഹം കൈമാറി.
മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തില്‍ മടവൂര്‍ ടൗണ്‍ ജി.സി സി.കെ.എം.സി.സി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റണ്ട് ഇസ്മായില്‍ വയനാട് നിര്‍വഹിച്ചു.
ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ടന്റ് സാജിദ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റണ്ട് കെ. കുഞ്ഞാമു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റണ്ട് വി.സി ഹമീദ് മാസ്റ്റര്‍, കെ.പി മുഹമ്മദ് ഹാജി, സംസാരിച്ചു. ടി.കെ അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും മുനീര്‍ പുതുക്കുടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."