പുഴയാത്രക്ക് ഇന്ന് തുടക്കം
താമരശ്ശേരി: മാലിന്യ നിക്ഷേപം മൂലം മൃതാവസ്ഥയിലായ പൂനൂര്‍ പുഴയെ വീണ്ടെണ്ടടുക്കാന്‍ നടത്തുന്ന പുഴയാത്രക്ക് ഇന്ന് തുടക്കമാവും. ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ പൂനൂര്‍ പുഴയുടെ ഉത്ഭവ കേന്ദ്രമായ ചീടിക്കുഴിയില്‍ നിന്നാരംഭിച്ച് പൂനൂര്‍ വരെ നീളുന്ന പന്ത്രണ്ട് കിലോമീറ്റര്‍ ദൂരമാണ് പുഴയാത്രയിലൂടെ ശുചീകരിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പൂനൂര്‍ മൊകായിബണ്ടിന് സമീപം പുഴയോരത്ത് സജ്ജമാക്കിയ പ്രത്യേക വേദിയില്‍ എം.പി അബ്ദുസമദ് സമദാനി പുഴയാത്ര ഉദ്ഘാടനം ചെയ്യും.
നടന്‍ മാമുക്കോയ, കവി രമേശ് കാവില്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സംബന്ധിക്കും. തുടര്‍ന്ന് പുഴപ്പാട്ടുകളുടെ ഗാനവിരുന്ന് ടി. ജവാദിന്റെ നേതൃത്വത്തില്‍ അരങ്ങേറും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും സംബന്ധിക്കും.
എട്ടിന് രാവിലെ ഏഴുമണി മുതല്‍ പുഴക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ശുചീകരണ പ്രവൃത്തിയില്‍ പുഴസേന അംഗങ്ങള്‍ അണിനിരക്കും. കൂടാതെ വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങിയ നിരവധി പേര്‍ പുഴയാത്രയില്‍ പങ്കുചേരും.
ഓരോ പുഴക്കൂട്ടങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ നേതൃത്വം നല്‍കും. ചീടിക്കുഴി മുതല്‍ പൂനൂര്‍ വരെ രൂപീകരിച്ച പതിനഞ്ചോളം പുഴക്കൂട്ടങ്ങല്‍ പുഴ സംരക്ഷണത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
ഒന്‍പതിന് പൂനൂര്‍ ടൗണില്‍ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. പുഴസേന അംഗങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ യു.വി ജോസ് ഐ.എ.എസ് ഉപഹാര സമര്‍പ്പണം നടത്തും. സിനിമാനടന്‍ ജോയ് മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ഹസീബ് പൂനൂര്‍ ഒരുക്കുന്ന കലാവിരുന്നും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."