പള്ളിയറക്കാവ് മേഖലയില്‍ വൈദ്യുതി മുടങ്ങി; അരൂരിലെ വൈദ്യുതി ഓഫിസ് ഇരുപതംഗ സംഘം തല്ലിത്തകര്‍ത്തു
അരൂര്‍: അരൂര്‍ വൈദ്യുതി ഓഫിസ് ഇരുപതംഗ സംഘം തല്ലി തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് ആക്രമണം നടന്നത്. ഇരുപതോളം പേരടങ്ങുന്ന ഒരു സംഘം ഓഫിസിലെത്തി സംഘര്‍ഷം സൃഷ്ടിച്ചു. അക്രമാസക്തരായ ഇവര്‍ ഫര്‍ണ്ണീച്ചറുകള്‍ അടിച്ചു തകര്‍ക്കുകയും ഓഫിസിലെ പ്രധാന വാതിലുകള്‍ ചവിട്ടി പൊളിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. പ്രധാന വാതില്‍ അകത്തു നിന്ന് പൂട്ടിയിരുന്നതിനാല്‍ പുറത്തു നിന്നു കൊണ്ട് ജനലിലൂടെ കൈയ്യിട്ട് അകത്തുവച്ചിരുന്ന ഫോണ്‍ എടുത്ത് നിലത്തെറിയുകയായിരുന്നു.
കലിയടങ്ങതെ വന്നതോടെ തൊട്ടടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലെത്തി ജനല്‍ ചില്ലുകള്‍ എറിഞ്ഞ് ഉടക്കുകയും ഇവിടെ ഉണ്ടായിരുന്ന ഫ്യൂസ് ഊരി വലിച്ചെറിയുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. അരൂര്‍ പള്ളിയറക്കാവ് മേഖലയിലെ വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് ആക്രമണ സംഭവങ്ങള്‍ ഉണ്ടായത്. രാത്രി വളരെ വൈകിയാണ് ആക്രമികള്‍ വൈദ്യുതി ഓഫിസ് വിട്ടത്. വ്യാഴാഴ്ച രാത്രി അരൂര്‍ സബ് സ്റ്റേഷനിലെ രണ്ട് ഫീഡറുകളായ പള്ളിയറക്കാവ്, ചന്തിരൂര്‍ ഫീഡറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പള്ളിയറക്കാവ് ഫീഡര്‍ ഭാഗീകമായി പ്രവത്തിക്കുന്നതിന് ജോലികള്‍ ചെയ്തിരുന്നു.
രണ്ടു ഫീഡറുകളുടെയും പണി രാത്രിയില്‍ തന്നേ തീര്‍ക്കേണ്ടതായിരുന്നു. എന്നാല്‍ രാത്രി എത്തിയ സംഘം ജീവനക്കാരെ അകത്തു കയറാന്‍ സമ്മതിച്ചില്ലെന്ന് അസി. എന്‍ജിനീയര്‍ വി രാജന്‍ പറഞ്ഞു. അകത്തു കയറി ആവശ്യമായ സാധനങ്ങള്‍ എടുത്തിരുന്നെങ്കില്‍ രണ്ട് ഫീഡറുകളുടെയും പണി രാത്രി തന്നേ തീര്‍ക്കാന്‍ കഴിയുമായിരുന്നു. ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പടില്ലാത്തതാണെന്ന് സ്ഥല സന്ദര്‍ശിച്ച ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉണ്ണിക്യഷ്ണനും മേരി മഞ്ജുവും പറഞ്ഞു. വൈദ്യുതി ഓഫിസില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷക്കും പരാതി പരിഹരിക്കുന്നതിനും ബോര്‍ഡ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.
പ്രക്യതി ദുരന്തവുമായി ബന്ധപ്പെട്ട് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വൈദ്യതി ബോര്‍ഡ് അധിക്യതരെ വിളിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് ഒരു പ്രത്യേക മൊബൈല്‍ നമ്പര്‍ നല്‍കും. ഇത് പൊതുജനങ്ങള്‍ക്ക് നല്‍കുകയില്ല. ഓഫിസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ രണ്ട് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും. രാത്രി കാലങ്ങളില്‍ ഒരു സബ് എന്‍ജിനീയറുടെ സേവനം ലഭ്യമാക്കും. ഓഫിസ് പരിസരത്ത് കാമറ സ്ഥാപിക്കുന്നതിനും നടപടി എടുക്കും.
24000 ഉപഭോക്താക്കളുള്ള അരൂര്‍ ഇലട്രിക്ക് സ്റ്റേഷനില്‍ വളരെയധികം ഫോണ്‍ കോളുകള്‍ എത്തുന്നതിനാല്‍ പല ഉപഭോക്താക്കള്‍ക്കും ഫോണിന്റെ സേവനം ലഭ്യമാകാത്തത് പലപ്പോഴും രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. അരൂര്‍ മേഖലയില്‍ മഴ പെയ്തു തുടങ്ങുമ്പോഴേക്കും വൈദ്യുതി വിതരണം തടസപ്പെടുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇത്തരം സംഭവത്തില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അരൂര്‍ പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."