ബൈക്ക് യാത്രികനെ കൊള്ളയടിച്ച ആറുപേര്‍ പിടിയില്‍
ചക്കരക്കല്‍: ബൈക്ക് യാത്രികനെ ആക്രമിച്ച് 90,000 രൂപ തട്ടിയെടുത്ത കേസില്‍ ആറുപേരെ ചക്കരക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. വണ്ടുട്ടാലയിലെ താജുദീന്, കൂത്തുപറമ്പ് പാലാപ്പറമ്പ് സ്വദേശി സ്വരലാല്‍, സ്നേഹിതന് രഞ്ജിത്ത്, വില്ലേജ് മുക്കിലെ കെ.പി പ്രജിന്, കണയന്നൂരിലെ സന്ദീപ്, മൗവഞ്ചേരിയിലെ വിജേഷ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. ചക്കരക്കല്ലില്നിന്നു മൂന്നുപെരിയ ഭാഗത്തേക്ക് പോവുകയായിരുന്ന നാലുവയല്‍ സ്വദേശി എം.കെ ഹൗസില്‍ റഫീഖിനെയാണ് രണ്ട് ബൈക്കുകളില്‍ പിന്തുടര്‍ന്ന സംഘം ആക്രമിച്ചത്. റഫീഖിന്റെ ബൈക്ക് ചവിട്ടി മറിച്ചിട്ട് കൈവശമുണ്ടായിരുന്ന 90,000 രൂപ തട്ടിപ്പറിക്കുകയായിരുന്നു.
എതിര്‍ത്ത റഫീഖിനെ സംഘം ഹെല്‍മെറ്റ് കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ബൈക്കിന്റെ ടാങ്ക് കേടുവരുത്തുകയും ചെയ്തിരുന്നു.
അവിടെയെത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നത്. പിടിയിലായ സ്വരലാല്‍ മുന്‍പ് കോട്ടം പെട്രോള്‍ പമ്പിനടത്ത് ബൈക്ക് യാത്രക്കാരനില്‍നിന്നു 13 ലക്ഷം രൂപ തട്ടിപ്പറിച്ച കേസില്‍ പ്രതിയാണെന്ന് ചക്കരക്കല്‍ എസ്.ഐ പി. ബിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."