ജില്ലയില്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു
നീലേശ്വരം: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. അഞ്ചു പേര്‍ വേണ്ടിടത്ത് രണ്ടു പേര്‍ മാത്രമാണ് ജില്ലയിലുള്ളത്. ഒരു നിയമസഭാ മണ്ഡലത്തിന് ഒരു ഓഫിസര്‍ എന്നാണു കണക്ക്. നിലവില്‍ കാസര്‍കോടും കാഞ്ഞങ്ങാടും മാത്രമാണ് ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരുള്ളത്. കാസര്‍കോടുള്ള ഓഫിസര്‍ക്കാണ് മഞ്ചേശ്വരത്തിന്റെയും തൃക്കരിപ്പൂരിന്റെയും അധിക ചുമതല നല്‍കിയിരിക്കുന്നത്. കാഞ്ഞങ്ങാടുള്ളയാള്‍ക്കാണ് ഉദുമയുടെ ചുമതല.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, കുപ്പിവെള്ളം നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങി ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണവും വില്‍പനയും വിതരണവും നടത്തുന്ന എല്ലാ സ്ഥാപനങ്ങളുടെയും പരിശോധനാ ചുമതലയും ഇവര്‍ക്കാണ്.
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണശാലകളിലും ഇവര്‍ പരിശോധന നടത്തണം. ഭക്ഷ്യവിഷബാധയുണ്ടാകുകയോ ഭക്ഷ്യവസ്തുക്കളില്‍ മായമുണ്ടെന്ന പരാതി ലഭിക്കുകയോ ചെയ്താല്‍ സ്ഥലത്തെത്തി അവയുടെ സാമ്പിളുകള്‍ എടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ കേന്ദ്രത്തിലേക്ക് അയക്കേണ്ടതും ഇവര്‍ തന്നെയാണ്. പരിശോധനയില്‍ മായമുണ്ടെന്നു തെളിഞ്ഞാല്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യേണ്ടതും ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരാണ്. കൂടാതെ ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ള നിര്‍മാണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരാണ് നല്‍കേണ്ടത്. അതു കൊണ്ടു തന്നെ നിലവിലുള്ളവര്‍ക്ക് അമിതഭാരം ചുമക്കേണ്ട സ്ഥിതിയാണ്.
ഉത്സവങ്ങളും മറ്റും നടക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റാളുകളും താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എടുക്കണമെന്നാണ് നിയമം. എന്നാല്‍ മാത്രമേ ഭക്ഷ്യ വിഷബാധയോ മറ്റോ ഉണ്ടായാല്‍ ഉത്തരവാദികളായവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.
നിലവില്‍ അധിക ചുമതലകള്‍ വഹിക്കേണ്ടി വരുന്നതു കൊണ്ടു തന്നെ ഇവര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ പലപ്പോഴും പരിശോധന നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
ഇവയ്‌ക്കൊക്കെ പുറമേ വിവിധയിടങ്ങളില്‍ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ക്ലാസുകളും ഇവര്‍ തന്നെയാണു കൈകാര്യം ചെയ്യേണ്ടത്. പി.എസ്.സി വഴി നേരിട്ടാണ് ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരെ നിയമിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൊഴികെ മറ്റിടങ്ങളില്‍ ആവശ്യത്തിന് ഓഫിസര്‍മാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."